
മലയാറ്റൂർ∙ ഇല്ലിത്തോട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു കാട്ടാനകളെ കാട്ടിലേക്ക് തുരത്തി വിട്ടു.
ഒരു കുട്ടിയാന ഉൾപ്പെടെ 7 ആനകൾ സംഘത്തിൽ ഉണ്ടായിരുന്നു.മിനിയാന്ന് രാത്രിയാണ് കാട്ടാന സംഘം കാടിറങ്ങി വന്നത്.ഇടമലയാർ കനാൽ ബണ്ട് വഴി ചെക്ക് പോസ്റ്റ് ജംക്ഷൻ ഭാഗത്തേക്ക് എത്തിയ കാട്ടാന സംഘം പരിസരത്തെ കൃഷിത്തോട്ടങ്ങളിൽ തമ്പടിച്ചു. കണ്ണമ്പുഴയുടെ പറമ്പിലെ വാഴകളും റബർ തൈകളും ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു.
ദർശന ധ്യാന കേന്ദ്രത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം തകർത്തു.
ഇന്നലെ ഉച്ചയോടെയാണ് ഇവയെ കാട്ടിലേക്ക് തിരിച്ചു വിടാനായത്.ഈ സമയം ഒരു മണിക്കൂറോളം റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു.കാട്ടാനകൾ ഇടയ്ക്കിടെ ചെക് പോസ്റ്റ് ജംക്ഷൻ ഭാഗത്തേക്ക് വരുന്നത് പതിവായിരിക്കുന്നു. രാത്രി ജോലി കഴിഞ്ഞും മറ്റും ഭീതിയോടെയാണ് ആളുകൾ വരുന്നത്.
പകലും കാട്ടാനകൾ വിലസുന്നതിനാൽ കുട്ടികളെ ഒറ്റയ്ക്ക് പുറത്തേക്ക് വിടാനാകാത്ത അവസ്ഥയാണ്. പലയിടത്തും കൃഷികൾ കാട്ടാനകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]