
ഒറ്റപ്പാലം∙ റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരനു പരുക്കേറ്റതിനു പിന്നാലെ പിഡബ്ല്യുഡി കണ്ണുതുറന്നു. മാസങ്ങളായി തകർന്നുകിടന്നിരുന്ന ഒറ്റപ്പാലം–മണ്ണാർക്കാട് പാതയിലെ കുഴികളാണ് അടച്ചത്. മഴ തുടരുന്ന സാഹചര്യത്തിൽ താൽക്കാലിക പരിഹാരം എന്ന നിലയിൽ ക്വാറി വേസ്റ്റ് തള്ളിയായിരുന്നു കുഴിയടപ്പ്.
മണ്ണാർക്കാട് റോഡിൽ ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ടിനു സമീപത്തെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരനു പരുക്കേറ്റത് ഇന്നലെ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. പാത തകർന്നുകിടക്കുന്ന ഈസ്റ്റ് ഒറ്റപ്പാലം മുതൽ മുരുക്കുംപറ്റ വരെയുള്ള ഭാഗത്തെ കുഴികളാണ് അടച്ചത്.
ശനിയാഴ്ച രാത്രിയാണു റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു ചുനങ്ങാട് പിലാത്തറ തോട്ടത്തൊടിയിൽ കബീറിനു (48) പരുക്കേറ്റത്.ഒറ്റപ്പാലം ടൗണിൽ നിന്നു വീട്ടിലേക്കു പോകുന്നതിനിടെ പൂളക്കുണ്ട് ഡബിൾ പോസ്റ്റിനു സമീപമായിരുന്നു അപകടം. തലയടിച്ചാണു വീണതെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണു രക്ഷപ്പെട്ടത്. തെറിച്ചു റോഡിൽ വീണ ഘട്ടത്തിൽ എതിരെ വന്നിരുന്ന ഓട്ടോറിക്ഷ പെട്ടെന്നു വെട്ടിച്ചു മാറ്റിയതും വലിയ അപകടം ഒഴിവാക്കി.
മഴയത്തു വെള്ളം കെട്ടിനിൽക്കുന്ന കുഴികൾ വലിയ അപകടഭീഷണിയാണ് ഉയർത്തിയിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]