
തിരുവല്ല ∙ ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പരിമിതികളിൽ വീർപ്പുമുട്ടി ഒരു സ്കൂൾ. അതാണ് നഗരസഭയിലെ അഴിയിടത്തുചിറ ഗവ.
ഹൈസ്കൂൾ. 123 വർഷം മുൻപ് തുടങ്ങിയ സ്കൂളിൽ ഇപ്പോൾ നൂറിലധികം കുട്ടികളും പ്രഥമാധ്യാപിക ഉൾപ്പെടെ 16 അധ്യാപകരുമുണ്ട്.
3 ഏക്കറോളം സ്ഥലമുള്ള സ്കൂളിൽ കുട്ടികൾക്ക് ഉപയോഗിക്കാനോ കളിക്കാനോ പറ്റിയ ഒരിടവുമില്ല. മാത്രമല്ല വൻമരങ്ങൾ വളർന്നു അപകടകരമായി നിൽക്കുകയുമാണ്.
ചില മരങ്ങൾ ഒടിഞ്ഞുവീണത് ഇതുവരെ മാറ്റിയിട്ടില്ല. 6 സ്കൂൾ കെട്ടിടങ്ങൾ ഇരിക്കുന്ന ഭാഗം ഒഴിച്ചാൽ ബാക്കി കുറെ ഭാഗം വെള്ളക്കെട്ടും പിന്നെ കുറെ ഭാഗം കാടുവളർന്നു കിടക്കുകയുമാണ്.സ്കൂളിനോളം പഴക്കമുള്ള കെട്ടിടവും ഇവിടെയുണ്ട്.
അതേ പോലെ 5 മരങ്ങളും. 2 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഇതിനോടു ചേർന്നാണ് എൽപി സ്കൂൾ പ്രവർത്തിക്കുന്നത്. പഴയ കെട്ടിടം ഇടിഞ്ഞുവീണാൽ എൽപി സ്കൂൾ കെട്ടിടത്തിനും തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്.യുപി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനോടു ചേർന്നാണ് വലിയ മാവ് നിൽക്കുന്നത്.
ഹൈസ്കൂൾ കെട്ടിടത്തിനോടു ചേർന്നു നിൽക്കുന്ന വലിയ പ്ലാവിന്റെ കമ്പുകൾ ഇടയ്ക്കിടെ ഒടിഞ്ഞുവീഴാറുണ്ട്. വേറെരു പ്ലാവ് നിൽക്കുന്നത് കുട്ടികൾ കൈയും പാത്രവും കഴുകുന്ന പൈപ്പിനോടു ചേർന്നാണ്.
ഇടയ്ക്ക് കമ്പു വീണ് പൈപ്പ് പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്.
പാചകപ്പുരയോടും ഭക്ഷണം കഴിക്കുന്ന ഹാളിനോടു ചേർന്നു നിൽക്കുന്നത് വലിയൊരു വാകമരമാണ്. ഇതും അപകടഭീഷണിയിലാണ്.
സ്കൂൾ മുറ്റത്തു പലപ്പോഴായി ഒടിഞ്ഞു വീണു മരത്തിന്റെ കമ്പുകളും ഇതുവരെ മാറ്റിയിട്ടില്ല. വലിയ മരങ്ങൾ മിക്കതും നിൽക്കുന്നത് വെള്ളക്കെട്ടിലാണെന്നതാണ് അധ്യാപകരുടെയും കുട്ടികളുടെയും ആശങ്ക വർധിപ്പിക്കുന്നത്.സ്കൂളിലെ ഓഫിസ് മുറിയിൽ നിന്ന് യുപി വിഭാഗം കെട്ടിടത്തിലേക്കു പോകുന്നതിന് 3 അടി വീതിയിലും 3 അടി വലിപ്പത്തിലും ഒരു നടവഴി നിർമിച്ചു നൽകണമെന്ന ആവശ്യത്തിനു പോലും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
സ്കൂളിന്റെ ശോച്യാവസ്ഥ അറിയുന്നതിന് ഈ ഒരു കാര്യം മാത്രം മതിയാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]