
മണ്ണാർക്കാട്∙ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന കാരാപ്പാടം ആദിവാസി ഉന്നതിയിലുള്ളവരുടെ പുനരധിവാസ പദ്ധതി മൂന്ന് വർഷമായിട്ടും പൂർത്തിയായില്ല. ഊരുവാസികൾ ഇപ്പോഴും കഴിയുന്നത് ചോർന്നൊലിക്കുന്ന വീഴാറായ വീടുകളിൽ.
ട്രൈബൽ വകുപ്പ് നൽകാനുള്ള തുക അനുവദിക്കാത്തതാണ് പുനരധിവാസ പദ്ധതി നീണ്ടുപോകാൻ കാരണം. 2018ലെ പ്രളയത്തിൽ ഉന്നതിക്കു ഭീഷണിയായി ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായതിനെ തുടർന്നാണ് ഇവരെ സുരക്ഷിത സ്ഥലത്തേക്ക് പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിനായി റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം അനുവദിച്ചു. 6 ലക്ഷം രൂപ സ്ഥലം വാങ്ങാനും 4 ലക്ഷം രൂപ വീട് നിർമിക്കാനുമാണ് റീ ബിൽഡ് കേരളയിൽ നിന്ന് അനുവദിച്ചത്.
4 ലക്ഷം രൂപ കൊണ്ട് വീടുനിർമാണം പൂർത്തിയാകില്ലെന്ന് കണ്ടതോടെ പട്ടിക വർഗ വകുപ്പ് രണ്ട് ലക്ഷം രൂപ കൂടി അനുവദിച്ചു. ഉന്നതിയിൽ 17 വീടുകളാണുള്ളത്.
ഇവർക്കായി മൈലാംപാടത്ത് സ്ഥലം കണ്ടെത്തി മൂന്നു വർഷം മുൻപ് വീടുകളുടെ നിർമാണവും ആരംഭിച്ചു. 4 ലക്ഷം രൂപ ഉപയോഗിച്ച് മേൽക്കൂര വാർപ്പ് വരെ പൂർത്തിയായിട്ട് ഒന്നര വർഷമായി.
ട്രൈബൽ വകുപ്പ് അനുവദിക്കുന്ന രണ്ട് ലക്ഷം രൂപ ലഭിച്ചാൽ വീട് പണി പൂർത്തിയാക്കി ഇവരെ മാറ്റിപ്പാർപ്പിക്കാൻ കഴിയും.
ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം 50,000 രൂപ അനുവദിച്ചു. ഇത് ഉപയോഗിച്ച് വീടിന്റെ തേപ്പ് തുടങ്ങിയിട്ടുണ്ട്.
സാധാരണ ഒരു ലക്ഷം രൂപവീതം രണ്ട് ഗഡുക്കളായാണ് അനുവദിക്കാറുള്ളത്. ഫണ്ട് ഇല്ലെന്ന് പറഞ്ഞ് 50,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ബാക്കി ഒന്നര ലക്ഷം കൂടി ലഭിച്ചാലെ വീട് പണി പൂർത്തിയാക്കാനാവൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]