
വോട്ടർ പട്ടിക നാളെ
വണ്ണപ്പുറം∙ വാർഡ് വിഭജനത്തിന് ശേഷം പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടിക നാളെ പ്രസിദ്ധപ്പെടുത്തും. വോട്ടർ പട്ടികയിൽ വിട്ടുപോയവർക്കും വോട്ടർ പട്ടികയിൽ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്കും പേരു ചേർക്കാൻ അവസരമുണ്ട്.
അപേക്ഷകളും ആക്ഷേപങ്ങളും www.sec.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ കിട്ടുന്ന കത്തുമായി നിർദിഷ്ട
ദിവസം തന്നെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്ക് മുന്നിൽ ഹാജരാകണം . ജോലി, പഠനം എന്നിവയ്ക്കായി വിദൂരത്തുള്ളവർക്ക് ഒപ്പിട്ട
അപേക്ഷ കുടുംബാംഗങ്ങൾ വഴിയും ഹാജരാക്കാം. ഓഗസ്റ്റ് 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സ്പോട്ട് അഡ്മിഷൻ
പുറപ്പുഴ ∙ 2025-26 അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിനായി പുറപ്പുഴ സർക്കാർ പോളിടെക്നിക് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ മുതൽ 25 വരെ പുറപ്പുഴ സർക്കാർ പോളിടെക്നിക് കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തും.
2025-26 അധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം. ഓൺലൈനായി ഇന്ന് അപേക്ഷ സമർപ്പിക്കാം.
നാളെ മുതൽ 25 വരെ അതത് ദിവസങ്ങളിൽ രാവിലെ 11.30ന് മുൻപായി കോളജിൽ വന്ന് ഡേ റജിസ്ട്രേഷൻ നടത്തുന്നവരിൽ നിന്നു റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ നികത്തുന്നതാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം അഡ്മിഷന് ഹാജരാകണം.
04862 242140, 9497655074.
നഴ്സിങ് അഡ്മിഷൻ
മുതലക്കോടം ∙ ഹോളിഫാമിലി നഴ്സിങ് കോളജിൽ ബിഎസ്സി നഴ്സിങ്ങിലേക്കുള്ള എൻആർഐ അഡ്മിഷൻ ആരംഭിച്ചു. പ്രോസ്പെക്ടസും അപേക്ഷയും ഓൺലൈനിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ www.hfconsg.com എന്ന കോളജ് വെബ്സൈറ്റിൽ.
അധ്യാപക ഒഴിവ്
മൂന്നാർ ∙ ദേവികുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് (മലയാളം) അധ്യാപക ഒഴിവ്.
അഭിമുഖം നാളെ 11.30ന്.
കട്ടപ്പന കമ്പോളം
ഏലം: 2450-2650
കുരുമുളക്: 655
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230
ചുക്ക്: 250
ഗ്രാമ്പൂ: 775
ജാതിക്ക: 280
ജാതിപത്രി: 1450-1850
∙ മുരിക്കാശേരി കമ്പോളം
കൊക്കോ – 150
കൊക്കോ (ഉണക്ക) – 400
∙ അടിമാലി കമ്പോളം
കൊക്കോ : 95
കൊക്കോ ഉണക്ക : 350
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]