
കോലഞ്ചേരി ∙ ടൗണിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തോടു ചേർന്നു സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ യാത്രക്കാർക്ക് ഭീഷണിയായി. ചുറ്റും കമ്പി വേലി സ്ഥാപിച്ച് അപകട
ഭീഷണി ഒഴിവാക്കണമെന്ന് ദീർഘകാലമായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കെഎസ്ഇബി നടപടി സ്വീകരിച്ചിട്ടില്ല. മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപമാണ് അപകട
ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോമർ. നടപ്പാതയ്ക്കും ദേശീയപാതയ്ക്കും ഇടയിലുള്ള ട്രാൻസ്ഫോമറിന് സമീപത്തു കൂടിയാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെ യാത്രക്കാർ നടന്നു പോകുന്നത്.
ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നതിനാൽ നടപ്പാതയിലൂടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്.
യാത്രക്കാർക്ക് പലപ്പോഴും ഇവിടെ റോഡിലേക്ക് ഇറങ്ങി സഞ്ചരിക്കേണ്ടി വരുന്നു. മഴയുള്ളപ്പോൾ നടപ്പാതയിലൂടെ പോകുന്നവരുടെ കുട ട്രാൻസ്ഫോമറിൽ തട്ടുന്നുണ്ട്.
വൈകിട്ട് ഈ ഭാഗത്ത് തട്ടുകടയും പ്രവർത്തിക്കുന്നു. ഈ വഴിക്ക് നടക്കുന്നവരുടെ സുരക്ഷ കെഎസ്ഇബി ഉറപ്പാക്കണമെന്ന് ഡിസിസി ജന. സെക്രട്ടറി എം.ടി.
ജോയി ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]