
കുഴൽമന്ദം∙ ദേശീയപാത വെള്ളപ്പാറക്കുന്നിനു സമീപം പുതുതായി സ്ഥാപിക്കുന്ന പെട്രോൾ പമ്പിന്റെ അശാസ്ത്രീയ നിർമാണം കാരണം വാഹനങ്ങൾ അപകടത്തിൽപെടുന്നതായി ആക്ഷേപം. ദേശീയപാതയിലേക്കു ചെളിയും വെള്ളവും ഒലിച്ചിറങ്ങിയാണ് അപകടമുണ്ടാകുന്നതെന്നു പരിസരവാസികൾ പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷന്റേതാണ് പുതുതായി സ്ഥാപിക്കുന്ന പെട്രോൾ പമ്പ്. അടിയന്തരമായി ദേശീയപാത അതോറിറ്റി ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് ആവശ്യം.
കുന്നിടിച്ച് മണ്ണു മാറ്റി, ദേശീയപാത നിരപ്പിൽ നിന്ന് 5 അടി താഴ്ത്തിയാണ് പമ്പ് നിർമാണം ആരംഭിച്ചിട്ടുള്ളത്.
ഡ്രെയ്നേജ് സൗകര്യങ്ങൾ മുൻകൂട്ടി കാണാതെയുള്ള പ്രവർത്തനം മൂലമാണ് ദേശീയപാതയിലേക്കു ചെളിയും വെള്ളവും ഒലിച്ചിറങ്ങുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ പാതയോരത്തുകൂടി നടന്നുപോകുകയായിരുന്ന സ്കൂൾ വിദ്യാർഥിയും ചെളിയിൽ വഴുതി വീണിരുന്നു. ദേശീയപാതയിലേക്കു ചെളിയും വെള്ളവും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കി നിർമാണപ്രവൃത്തി നടത്താത്തപക്ഷം അധികൃതർക്കു പരാതി നൽകുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസും അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]