
അഞ്ചാലുംമൂട്∙ നടവഴി പോലുമില്ലാതെ വലയുകയാണ് തൃക്കരുവ പഞ്ചായത്ത് ഓഫിസിന് സമീപം നടുവിലചേരിയിലെ 12 കുടുംബങ്ങൾ. ഏലായിൽ നിന്ന് ആരംഭിക്കുന്ന മണ്ണാമല തോടിന്റെ ഒരടി മാത്രം വീതിയുള്ള കോൺക്രീറ്റ് കെട്ടിലൂടെ നടന്ന് വേണം ഇവരുടെ വീടുകളിൽ എത്താൻ.
ചുവടൊന്നു പിഴച്ചാൽ പാറക്കല്ലുകൾ നിറഞ്ഞ തോട്ടിലേക്കാണ് വീഴുന്നത്. വർഷങ്ങളായി അപകടം മുന്നിൽ കണ്ടുകൊണ്ടുള്ള ദുരിത യാത്ര തുടങ്ങിയിട്ട്.
മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും ഇവരുടെ ദുരിതം ജീവിതം കണ്ടില്ലെന്ന് നടിക്കുകയാണ് തദ്ദേശസ്ഥാപനങ്ങളും സർക്കാരും.തോടിന് ഇരുവശങ്ങളിലുമായി 12 കുടുംബങ്ങളാണ് കഴിയുന്നത്.
രോഗികളും കാഴ്ച കുറവുള്ള വയോധികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. 4 കിടപ്പ് രോഗികൾ ഈ വീടുകളിൽ ഉണ്ട്.
രോഗം മൂർച്ഛിക്കുമ്പോൾ എടുത്തുകൊണ്ട് പോകാൻ പോലും കഴിയില്ല.രണ്ട് കണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ടു വഴിയുടെ അവസാനത്തെ വീടായ പ്രകാശ് ഭവനിൽ പ്രസന്നൻ വീടിനുള്ളിൽ കുടുങ്ങിയ അവസ്ഥയിലാണ്. റോഡിലേക്ക് ഇറങ്ങണമെങ്കിൽ തന്നെ ഇരു കൈകളിലും വടി പിടിച്ച് തപ്പി തടഞ്ഞാണ് തോട്ടിൻകരയിലൂടെ നടക്കുന്നത്.
രണ്ട് തവണ വീണപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ഇരുചക്രവാഹനങ്ങൾ ഉള്ളവർ പഞ്ചായത്ത് റോഡിന് സമീപത്തെ വീടുകളിലാണ് സൂക്ഷിക്കുന്നത്. കുട്ടികൾക്ക് സൈക്കിളുകൾ ഉണ്ടെങ്കിലും വീടുകളിൽ എത്തിക്കാൻ കഴിയില്ല.
യാത്രാ സൗകര്യമില്ലാത്തതിനാൽ സ്വന്തം വീട് വിട്ട് വാടകയ്ക്ക് താമസം മാറിയവരുമുണ്ട്. തോടിന്റെ ഇരുകരകളും എത്തിച്ച് കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചാൽ വഴിയാകും.
ഒഅതിനു വേണ്ടി ഇവർ മുട്ടാത്ത വാതിലുകളില്ല.
നവകേരള സദസ്സിൽ നൽകിയ പരാതിയെ തുടർന്ന് തോടിന് കുറുകെ സ്ലാബ് ഇടുന്നതിന് പഞ്ചായത്തും മൈനർ ഇറിഗേഷൻ വകുപ്പും എസ്റ്റിമേറ്റ് എടുക്കുകയും വഴി ഒരുക്കുന്നതിന് അനുകൂലമായ കത്ത് ഇവർക്ക് നൽകുകയും ചെയ്തു.എന്നാൽ തൃക്കരുവ പഞ്ചായത്ത് 3,86,6000 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയ ശേഷം ഫണ്ടില്ലെന്ന് പറഞ്ഞ് അപേക്ഷ ജലസേചന വകുപ്പിന് കൈമാറി.തുടർന്ന് 2024 മാർച്ചിൽ 190 മീറ്റർ മണ്ണ് മാറ്റി തോടിന്റെ പാർശ്വഭിത്തികൾ ബലപ്പെടുത്തി സ്ലാബ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി നടപ്പാക്കാമെന്നും കാട്ടി മറുപടി നൽകി.എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]