
ഇരിട്ടി ∙ കൂടുതൽ സൗകര്യങ്ങളൊരുക്കി നവീകരിച്ച, പായം പഞ്ചായത്തിലെ പെരുമ്പറമ്പിലുള്ള ഇരിട്ടി ഇക്കോ പാർക്ക് സഞ്ചാരികൾക്ക് പുതിയ അനുഭവമാവുന്നു. വിനോദ സഞ്ചാര വകുപ്പ് 50 ലക്ഷം രൂപയും പായം പഞ്ചായത്ത് 40 ലക്ഷം രൂപയും മുടക്കിയാണ് പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയത്.
കുട്ടികൾക്കായി വിവിധ പാർക്കുകൾ, പലവിധ മൃഗങ്ങളുടെയുടെയും പക്ഷികളുടെയും ശിൽപങ്ങൾ, പുൽത്തകിടികൾ, വാച്ച് ടവർ, ആംഫി തിയറ്റർ, വാക് വേ, ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് പാർക്കിൽ ഏർപ്പെടുത്തിയത്.
ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിലൂടെയാണ് പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുപറമ്പ് പുഴയോരത്ത് 4.5 ഏക്കർ സ്ഥലത്ത് ഇക്കോ പാർക്ക് സജ്ജമാക്കിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രാമ ഹരിത സമിതിക്കാണ് പാർക്കിന്റെ നടത്തിപ്പ് ചുമതല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]