
കളമശേരി ∙ കങ്ങരപ്പടി ജംക്ഷനിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാറാണത്തുകുളം സംരക്ഷിക്കുന്നില്ല. കുളത്തിന്റെ റോഡിനോടു ചേർന്നുള്ള മതിൽ 2 വർഷം മുൻപ് കുളത്തിലേക്ക് ഇടിഞ്ഞുവീണിരുന്നു. നഗരസഭയുടെ ബോർഡ് ഉൾപ്പെടെ കുളത്തിൽ വീണുകിടക്കുകയാണ്.
അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും മതിൽ പുനർനിർമിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ നഗരസഭ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇടിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ കുളത്തിൽ വീണ സംഭവം ഉണ്ടായെന്നു നാട്ടുകാർ പറഞ്ഞു.
കുളം വെള്ളം നിറഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്.
മണ്ണൊലിപ്പിനെത്തുടർന്നു റോഡ് കുളത്തിലേക്ക് ഇടിയാനുള്ള സാധ്യതയുമുണ്ട്. ഇതുവഴി സ്കൂൾ കുട്ടികളും സൈക്കിൾ യാത്രക്കാരും മറ്റുവാഹനങ്ങളും സഞ്ചരിക്കുന്നതാണ്.
നാട്ടിലെ പ്രധാനപ്പെട്ട ജലസ്രോതസ്സുകളിൽ ഒന്നായ നാറാണത്തുകുളം വൃത്തിയാക്കിയും സംരക്ഷണ മതിൽ പുനർനിർമിച്ചും അപകട
ഭീഷണി ഒഴിവാക്കിയും സംരക്ഷിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]