
പെരുമ്പാവൂർ∙ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 23ന് അർധരാത്രി മുതൽ 24ന് ഉച്ചയ്ക്ക് ഒരു മണി വരെയാണ് തർപ്പണം.
ഒരേസമയം ആയിരം പേർക്കു ബലിയിടാവുന്ന 16 ബലിപ്പുരകൾ ഒരുക്കിയിട്ടുണ്ട്. ദ്വാദശ നാമപൂജ, മൃത്യുഞ്ജയഹോമം, നമസ്കാരം, തിലഹവനം, എന്നിവ ഉണ്ടാകും. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. പുഴക്കടവും പരിസരവും പന്തൽകെട്ടി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്ര ഗ്രൗണ്ടുകളിൽ പാർക്കിങ് സൗജന്യമാണ്.
പെരുമ്പാവൂർ, അങ്കമാലി ഡിപ്പോയിൽ നിന്നു കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസ് രാവിലെ 6 മുതൽ ഉണ്ടാകും. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ഒക്കൽ കവല വരെ പൂർണമായി വൺവേ സംവിധാനം ഏർപ്പെടുത്തും. ഭക്തർക്ക് ക്ഷേത്രം ട്രസ്റ്റിന്റെ പ്രഭാതഭക്ഷണവും ഉച്ചയ്ക്കു പ്രസാദ ഊട്ടും സൗജന്യമാണ്.
സുരക്ഷയുടെ ഭാഗമായി ഫയർ ഫോഴ്സ് പെരുമ്പാവൂർ യൂണിറ്റ് സ്കൂബാ ടീം ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സേവനവും ചികിത്സാസഹായത്തിന് രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൗകര്യങ്ങളും ക്ഷേത്രം ഗോകുലം കല്യാണമണ്ഡപത്തിൽ ദേവസ്വം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.
ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിന് ട്രസ്റ്റ് 6.35കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് വി.എച്ച്.
ഹരിദാസ്, വൈസ് പ്രസിഡന്റ് ടി.ആർ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സി.
ഹരി, ജോയിന്റ് സെക്രട്ടറി ശ്രുതിൻചന്ദ്രൻ, ട്രഷറർ സി.ആർ. ജയചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ എസ്.എസ്.
സതീഷ്കുമാർ, ടി.ബി. പ്രസാദ്, പി.എസ്.
വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റർ ടി.കെ. രാജീവ് എന്നിവർ അറിയിച്ചു.
ശ്രീകൃഷ്ണന്റെയും നരസിംഹമൂർത്തിയുടെയും പ്രതിഷ്ഠ കൊണ്ടും പടിഞ്ഞാറു നിന്നു കിഴക്കോട്ടൊഴുകുന്ന പെരിയാറിന്റെ സാന്നിധ്യം കൊണ്ടു ചേലാമറ്റം ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തുന്നത് കാശിക്കു തുല്യമായിട്ടാണ് കണക്കാക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]