
കൈനകരി ∙ കുട്ടനാടൻ ഭംഗി തേടി ഇതരഭാഷ സിനിമാസംഘം വീണ്ടുമെത്തി. ചിരഞ്ജീവിയും നയൻതാരയും അഭിനയിക്കുന്ന തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ കൈനകരിയിൽ പൂർത്തിയായി.
അനിൽ റാവിപുഡി സംവിധാനം ചെയ്യുന്ന ‘ മെഗാ 157’ എന്ന സിനിമയിലെ ഗാനരംഗങ്ങളാണു കൈനകരി പ്രദേശത്തു ചിത്രീകരിച്ചത്.
ആദ്യം പനയ്ക്കൽ തോടിനു സമീപവും പിന്നെ ഹൗസ്ബോട്ട് ടെർമിനലിലും ഷൂട്ട് ചെയ്ത ശേഷം ഇന്നലെ കൈനകരി പള്ളിക്കു സമീപം ജങ്കാറിലും വള്ളത്തിലുമുള്ള രംഗങ്ങൾ പകർത്തി. കുട്ടനാടിന്റെ ഉൾപ്രദേശത്ത് അധികമാരുമറിയാതെ കർശന സുരക്ഷയിലായിരുന്നു ചിത്രീകരണം.
ജങ്കാറുകൾ ചേർത്തുവച്ചു തട്ടടിച്ചും ചെറുവള്ളങ്ങളിലും സെറ്റിട്ടുമായിരുന്നു ഷൂട്ടിങ്. റൊമാന്റിക് കോമഡി ചിത്രമാണിതെന്നാണു വിവരം.
മസൂറിയിലായിരുന്നു ആദ്യ ചിത്രീകരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]