
കായംകുളം∙ ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിൽ നിന്ന് രക്ഷപ്പെട്ട പത്തിയൂർക്കാല സ്വദേശി അനിൽകുമാർ ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിയേക്കും.
എംബസി തലത്തിൽ ഇതിനുള്ള ചർച്ചകൾ നടക്കുന്നതായി യെമനിൽ നിന്ന് വെള്ളിയാഴ്ച രാത്രി വീട്ടുകാരെ ഫോണിൽ വിളിച്ച് അനിൽകുമാറാണ് അറിയിച്ചത്. ഇപ്പോൾ യെമനിലെ ഒരു ഹോട്ടലിലാണ് കപ്പലിൽ നിന്ന് രക്ഷപ്പെട്ട
അനിൽകുമാറും സുഹൃത്തുക്കളും താമസിക്കുന്നത്. യെമൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് എല്ലാവരും.
സൗദിയിലെ ഇന്ത്യൻ എംബസിയാണ് അനിലിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
ഫിലിപ്പീൻസ്, റഷ്യൻ സ്വദേശികളാണ് ഒപ്പം താമസിക്കുന്നത്. അനിൽകുമാറിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
ഭക്ഷണവും മറ്റും യഥാസമയം ലഭിക്കുന്നുണ്ടെന്ന് അനിൽകുമാർ വീട്ടുകാരോട് പറഞ്ഞു. ഈ മാസം ഏഴിനാണ് ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി സെക്യൂരിറ്റി ഓഫിസറായ അനിൽകുമാർ ഉൾപ്പെടെ 11 പേരെ കാണാതായത്.
കപ്പലിൽ നിന്ന് കടലിൽ ചാടിയ ഇവരെ മത്സ്യബന്ധന ബോട്ടിലാണ് രക്ഷിച്ചത്. തുടർന്ന് ഇവരെ യെമൻ സൈന്യത്തിന് കൈമാറുകയായിരുന്നു. ഇവർക്ക് നിശ്ചിത സമയത്ത് വീട്ടിലേക്ക് ഫോൺ വിളിക്കാനുള്ള സൗകര്യവും യെമൻ സർക്കാർ ക്രമീകരിച്ചിട്ടുണ്ട്.
രക്ഷപ്പെട്ടവരിൽ രണ്ടുപേർ ചികിത്സയിലാണ്. ബാക്കിയുള്ള 9 പേരാണ് അനിൽകുമാറിനൊപ്പം ഹോട്ടലിലുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]