
ആലപ്പുഴ ∙ ദേശീയപാത നിർമാണത്തിനിടെയുള്ള ഹരിതഗൃഹ വാതക പുറന്തള്ളൽ 20% കുറഞ്ഞെന്നു പഠനം. ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) 2023–24 സാമ്പത്തിക വർഷത്തെ സുസ്ഥിരത റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തൊട്ടുമുൻപത്തെ വർഷം ഒരു കിലോമീറ്റർ റോഡ് നിർമിക്കുന്നതിന് 10 ടൺ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളിയിരുന്നത് 8 ടണ്ണിലേക്കു കുറയ്ക്കാനായെന്നു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വാഹനങ്ങളുടെ ഇന്ധന ഉപയോഗത്തിൽ നിന്നുള്ള മലിനീകരണം കൂടിയിട്ടുണ്ട്.
റോഡ് നിർമാണത്തിൽ സാങ്കേതിക വിദ്യകളുടെ ഉപയോഗവും പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തിയതുമാണു മലിനീകരണം കുറച്ചത്.
2023-24ൽ ആകെ 6,634 കിലോമീറ്റർ ദേശീയപാതയാണു വികസിപ്പിച്ചത്. നിർമാണത്തിനായി മുൻകൂട്ടി തയാറാക്കിയ കോൺക്രീറ്റ് ഉപയോഗിച്ചു തുടങ്ങിയതും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചതും മലിനീകരണം കുറച്ചു.
6,634 കിലോമീറ്റർ റോഡ് നിർമിക്കാൻ 631 ലക്ഷം ടൺ അസംസ്കൃത വസ്തുക്കളാണു പുനരുപയോഗിച്ചത്.
പ്ലാസ്റ്റിക് മാലിന്യം, സ്റ്റീൽ നിർമാണത്തിലെ മാലിന്യം, കൽക്കരി കത്തുന്നതിൽ നിന്നുള്ള മാലിന്യം തുടങ്ങിയവ റോഡ് നിർമാണത്തിന് ഉപയോഗിച്ചു. ഇതിനൊപ്പം 56 ലക്ഷം തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.
ആകെ 4 കോടിയിലേറെ മരങ്ങളാണ് എൻഎച്ച്എഐ ഇതുവരെ നട്ടിട്ടുള്ളത്.
വാഹനങ്ങൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളെ ഈ മരങ്ങൾ വലിച്ചെടുക്കുമെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ മലിനീകരണം കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2021–22 സാമ്പത്തിക വർഷം മുതലാണ് എൻഎച്ച്എഐ സുസ്ഥിരത റിപ്പോർട്ട് പുറത്തിറക്കുന്നത്.
2023–24ലെ റിപ്പോർട്ട് അടുത്തിടെയാണു പുറത്തിറക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]