
ഇരിട്ടി ∙ തുമ്പിക്കും പൂമ്പാറ്റയ്ക്കും പാറിപ്പറക്കാനൊരു പൂന്തോട്ടം. അത്തപ്പൂവിടുന്നവർക്ക് കൈനിറയെ പൂ വാങ്ങാനും ടൂറിസ്റ്റുകൾക്ക് കൺകുളിർക്കെ കാണാനും സെൽഫിയെടുക്കാനും പ്രത്യേക സംവിധാനം.
ആറളം ഫാമിലാണ് ത്രീ ഇൻ വൺ ലക്ഷ്യവുമായി പൂന്തോട്ടം ഒരുങ്ങുന്നത്. ആറളം ഫാം വൈവിധ്യവൽകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന വിവിധോദ്ദേശ്യ പൂന്തോട്ടത്തിന്റെ ഒന്നാംഘട്ട
പ്രവൃത്തികൾ പൂർത്തിയായി.
ബ്ലോക്ക് 8 അണുങ്ങോട് മേഖലയിൽ ഇരട്ട ലൈൻ ഫെൻസിങ് ഇട്ട് സംരക്ഷിക്കുന്ന 100 ഏക്കർ പൈതൃക തോട്ടത്തിന്റെ ഒരു ഭാഗത്താണ് പുഷ്പക്കൃഷി ആരംഭിച്ചത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ 3 ഏക്കറിൽ നടത്തിയ കൃഷി വിജയിച്ചതോടെ ഇത്തവണ വിപലീകരിക്കുകയായിരുന്നു. കുടുംബസമേതം പൂന്തോട്ടം കാണാനും പൂവ് വാങ്ങാനും എത്തിയവർക്കു കഴിഞ്ഞ വർഷം വേണ്ടത്ര സൗകര്യമില്ലായിരുന്നു.
ഇത്തവണ സൗകര്യമൊരുക്കിയിട്ടുണ്ട്.
ചെണ്ടുമല്ലി, വാടാർമല്ലി, ജമന്തി തുടങ്ങിയവയുടെ 50,000 തൈകളാണ് 7 ഏക്കറിൽ നട്ടു പിടിപ്പിച്ചത്. ആറളം വന്യജീവിസങ്കേതത്തെ ശലഭോദ്യാനമായി പ്രഖ്യാപിച്ചതിനാൽ ചിത്രശലഭങ്ങളെ കാണാനും അവയെക്കുറിച്ച് പഠിക്കാനും സംവിധാനം ഒരുക്കും. ആറളം ഫാം എംഡി എസ്.സുജീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ.പി.കെ.നിധീഷ് കുമാർ, ഫാം.സൂപ്രണ്ട് എം.എസ്.പ്രണവ് എന്നിവരുടെ നേതൃത്വത്തിലാണ് പൂന്തോട്ടം ഒരുങ്ങുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]