
പിറവം∙ പേരിൽ സ്മാർട് ആണെങ്കിലും പിറവം സ്മാർട് വില്ലേജ് ഓഫിസിന്റെ പ്രവർത്തനം നാളുകളായി അത്ര സ്മാർട് അല്ല. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി 2 വർഷം മുൻപാണു സ്മാർട് പദവിയിലേക്ക് ഓഫിസ് ഉയർത്തിയത്.
എന്നാൽ ആനുപാതികമായി ജീവനക്കാരെ നിയമിക്കാത്തതിനാൽ അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. സമീപ പഞ്ചായത്തുകളായ പാമ്പാക്കുടയും എടയ്ക്കാട്ടുവയലുമെല്ലാം 2 വില്ലേജ് ഓഫിസുകളുടെ പരിധിയിലാണു പെടുന്നത്.
എന്നാൽ ജനസാന്ദ്രതയിൽ മുന്നിട്ടു നിൽക്കുന്ന നഗരസഭയായ പിറവം ഒരു വില്ലേജ് പരിധിയിലാണു ഉൾപ്പെടുന്നത്.
നഗരസഭാ പരിധിയിൽ ഇപ്പോൾ റീസർവേ നടപടികൾ നടക്കുന്നുണ്ട്. ഇതിനാൽ പോക്കുവരവ് ഉൾപ്പെടെ ആവശ്യങ്ങൾക്കായി ഒട്ടേറെ അപേക്ഷകളാണു ദിവസവും എത്തുന്നത്.
പിറവം, കളമ്പൂർ,മുളക്കുളം എന്നിങ്ങനെ 3 കരകളായാണു നഗരസഭാ പരിധി തിരിച്ചിരിക്കുന്നത്. ഇവയിൽ മുളക്കുളം,കളമ്പൂർ കരകളിലെ പോക്കുവരവു ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റിയിട്ടില്ല.
ഇവിടെ നിന്നുള്ള പോക്കുവരവ് അപേക്ഷകൾ ഇപ്പോഴും സാധാരണ നിലയിൽ തയാറാക്കി താലൂക്കിലേക്ക് അയക്കുകയാണു പതിവ്.
ഇതിനായി അപേക്ഷകർ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. ഭൂമി തരം മാറ്റം സംബന്ധിച്ചുള്ള 155 ഓളം അപേക്ഷകൾ പരിഗണിക്കാതെ കിടക്കുന്നുണ്ട്. റവന്യൂ റിക്കവറി സംബന്ധിച്ചുള്ള ഫയലുകളും ഒട്ടേറെയാണ്.പലപ്പോഴും ഓഫിസ് സമയം കഴിഞ്ഞും ജോലി ചെയ്താണ് അത്യാവശ്യ ഫയലുകൾ തീർപ്പാക്കുന്നതെന്നു നിലവിലുള്ള ജീവനക്കാർ പറഞ്ഞു.
ജീവനക്കാരെ നിയമിക്കണമെന്നു വില്ലേജ് ജനകീയ സമിതി അംഗങ്ങളായ സോജൻ ജോർജും സാജു ചേന്നാട്ടും ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]