
അത്തോളി∙ കൂമുള്ളി –പുത്തഞ്ചേരി റോഡ് തകർന്നതിനാൽ യാത്ര ദുസ്സഹം. ഏകദേശം 800 മീറ്ററോളം അത്തോളി പഞ്ചായത്തിലും ബാക്കി വരുന്ന ഭാഗം ഉള്ളിയേരി പഞ്ചായത്തിലുമാണ്.
ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടി പൊളിച്ച ശേഷം അറ്റകുറ്റ പണി ചെയ്യാൻ വൈകിയതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം. രണ്ടര വർഷം മുൻപ് റോഡ് നവീകരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഇതു വഴി യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
അത്തോളി ഭാഗത്ത് നിന്നു കൊയിലാണ്ടിയിലേയ്ക്കും കൊയിലാണ്ടി ഭാഗത്ത് നിന്ന് അത്തോളി ഭാഗത്തേക്കും എത്താനുള്ള എളുപ്പ വഴിയാണ്. കലുങ്കിന്റെ പണി പൂർത്തിയാക്കിയെങ്കിലും റോഡ് നവീകരിച്ചിട്ടില്ല.
വെള്ളം കയറി കുഴികൾ തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. ജല അതോറിറ്റിയുടെ പ്രവൃത്തി വൈകിയതിനാലാണ് റോഡ് പണി പൂർത്തീകരിക്കാൻ സാധിക്കാത്തതെന്നു പഞ്ചായത്ത് മെംബർ ബൈജു കൂമുള്ളി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]