
കൊച്ചി ∙ ‘ഞാൻ രാജ്യത്തിനു വേണ്ടി സംസാരിക്കുമ്പോൾ എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് സംസാരിക്കുന്നത്. എന്റെ പാർട്ടിയോട് ഐക്യപ്പെടുന്നവർക്കുവേണ്ടി മാത്രമല്ല.
രാജ്യതാൽപര്യം മുൻനിർത്തി മറ്റുപാർട്ടികളുമായി സഹകരിക്കുമ്പോൾ, സ്വന്തം പാർട്ടിയോട് കൂറു കാണിക്കുന്നില്ലെന്നു തോന്നിയേക്കാം. അതു നമ്മളെ വലിയ കുഴപ്പത്തിൽ ചാടിച്ചേക്കാം.
പക്ഷേ എന്റെ മനസ്സിൽ രാജ്യമാണ് മുന്നിൽ’– ശശി തരൂർ പറഞ്ഞു . കൗൺസിൽ ഫോർ കമ്യൂണിറ്റി കോർപറേഷന്റെ വാർഷികത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ധ്രുവീകരണ സാഹചര്യങ്ങളിൽ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങൾ വരുമ്പോൾ ഐക്യമുണ്ടാക്കാൻ എന്തുചെയ്യാനാകുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂർ.
ഇന്ത്യ മരിക്കുകയാണെങ്കിൽ പിന്നെയാരാണ് ജീവിക്കുന്നതെന്ന ജവാഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഓർമിപ്പിച്ചാണ് അദ്ദേഹം മറുപടി പൂർത്തിയാക്കിയത്. എല്ലാ ഇന്ത്യക്കാരും വായിച്ചിരിക്കേണ്ട ഒരേയൊരു പുസ്തകം ഏതാണെന്ന ചോദ്യത്തിന് മഹാഭാരതം എന്നായിരുന്നു തരൂരിന്റെ മറുപടി. ജില്ലയിലെ 14 സ്കൂളുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
വിദ്യാർഥികളാണ് ശശി തരൂരുമായുള്ള സംവാദത്തിനെത്തിയത്. മതസൗഹാർദത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള കൂട്ടായ്മയായ കൗൺസിൽ ഫോർ കമ്യൂണിറ്റി കോർപറേഷന്റെ രണ്ടാം വാർഷികാഘോഷം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഫോർ കമ്യൂണിറ്റി കോർപറേഷൻ പ്രസിഡന്റ് ഡോ.
പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, ട്രഷറർ ഫാ.
ഡോ. ആന്റണി വടക്കേക്കര എന്നിവർ പ്രസംഗിച്ചു.
ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല: തരൂർ
കൊച്ചി ∙ അടിയന്തരാവസ്ഥയെക്കുറിച്ച് അടുത്തിടെ എഴുതിയ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ 1997ൽ താൻ എഴുതിയ പുസ്തകത്തിൽ പരാമർശിച്ച കാര്യങ്ങൾ തന്നെയാണെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ.
അന്ന് അതു വായിക്കാത്തവരാണ് ഇന്നു തന്നെ വിമർശിക്കുന്നത്. ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല.
അടിയന്തരാവസ്ഥക്കാലത്തു നടന്ന ചില സംഭവങ്ങളെപ്പറ്റിയും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഭാവി മുഖ്യമന്ത്രി ആരാകണമെന്ന സർവേയെക്കുറിച്ച് അതു നടത്തിയവരോടു ചോദിക്കണമെന്നായിരുന്നു തരൂരിന്റെ മറുപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]