
മുള്ളരിങ്ങാട് ∙ അടുത്ത നാളുകൾ വരെ രാത്രി മാത്രം ഇറങ്ങിയിരുന്ന കാട്ടാനകൾ പകലും ഇറങ്ങി തുടങ്ങിയത് നാട്ടുകാരെ കൂടുതൽ ആശങ്കയിലാക്കുന്നു. മുള്ളരിങ്ങാട്– തലക്കോട് റോഡരികിൽ പനങ്കുഴി ഭാഗത്താണ് ഇന്നലെ കാട്ടാന പകൽ ഇറങ്ങിയത്.
വെള്ളിയാഴ്ച രാത്രി ബ്ലാവടി ഭാഗത്തിറങ്ങിയ കാട്ടാന പുത്തൻപുരയ്ക്കൽ വർഗീസ്, പുതുശേരിൽ പരേതനായ ബേബി, പെരുങ്കുഴയിൽ ജോമോൻ എന്നിവരുടെ കൃഷി നശിപ്പിച്ചു. തറുതല ഭാഗത്ത് എടത്തുംപുറത്ത് ജോബിയുടെ കിണറിന്റെ അരിക് ഇടിക്കുകയും മോട്ടർ നശിപ്പിക്കുകയും ചെയ്തു.
പുല്ലോപ്പളളി പീറ്ററിന്റെ വാഴയും 3 റബറും തെങ്ങും ആന നശിപ്പിച്ചു.
രാത്രി പുറത്തിറങ്ങാൻ ഭയന്നാണ് ഇവിടത്തുകാർ കഴിയുന്നത്. കനത്ത മഴ തുടരുന്നതിനാൽ ആന മുന്നിൽ എത്തിയാൽ പോലും കാണാൻ കഴിയുന്നില്ല.
ദിനംപ്രതി ഒട്ടേറെ കർഷകരുടെ കൃഷിയാണ് കാട്ടാനകൾ നശിപ്പിക്കുന്നത്. വനംവകുപ്പ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടികളും സ്വീകരിക്കുന്നില്ല.
ഓണം വിപണി മുന്നിൽക്കണ്ട് പല കർഷകരും കൃഷി ചെയ്യുന്നുണ്ടെങ്കിലും യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ല. മുഴുവൻ കൃഷികളും കാട്ടാനകൾ നശിപ്പിക്കുകയാണ്.
കാട്ടാന മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]