
പള്ളിക്കത്തോട് ∙ പട്ടയം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ദലിത് കുടുംബത്തിന്റെ പ്രതിഷേധം. പള്ളിക്കത്തോട് പഞ്ചായത്തിലെ 9ാം വാർഡിൽ കുറത്തിട്ടനഗർ ഭാഗത്ത് കളത്തിൽപുരയിടം വീട്ടിൽ കെ.കെ.ശശി (63), ഭാര്യ സുജാത, മകൾ ലക്ഷ്മി എന്നിവരാണ് ഇന്നലെ സമരം നടത്തിയത്.സർക്കാരിന് സൗജന്യമായി ലഭിച്ച സ്ഥലം 1993ൽ 12 കുടുംബങ്ങൾക്ക് നൽകിയിരുന്നു.
2008ൽ ഭൂമി അന്യായമായി കൈവശം വയ്ക്കുന്നുവെന്ന പരാതി ശശിക്കെതിരെ വന്നു. പിന്നാലെ, ഗുണഭോക്തൃ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പട്ടയം റദ്ദാക്കുകയായിരുന്നുവെന്ന് ശശി പറഞ്ഞു.
രണ്ടാഴ്ച മുൻപുണ്ടായ മഴയിൽ വീടിന്റെ അടുക്കള ഇടിഞ്ഞുവീണതിനെ തുടർന്ന് പട്ടയം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കുടുംബം പഞ്ചായത്തിനെ സമീപിച്ചു.
അധികൃതർ അടുക്കള നിർമിച്ച് നൽകാമെന്നായിരുന്നു മറുപടി.വീട് അപകട സ്ഥിതിയിലായതിനാൽ മാറിത്താമസിക്കണമെന്ന് പഞ്ചായത്ത് നിർദേശിച്ചെങ്കിലും വാടക നൽകാൻ നിവൃത്തിയില്ലെന്ന് കുടുംബം പറയുന്നു.
പട്ടയം കിട്ടിയാൽ വീട് നിർമിച്ചു നൽകാമെന്ന് സുമനസ്സുകൾ പറഞ്ഞിട്ടുണ്ട്. ടാപ്പിങ് തൊഴിലാളിയാണ് ശശി.
പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ, രേഖകൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാമെന്ന ഉറപ്പു ലഭിച്ചു.പട്ടയം റദ്ദാക്കിയ സാഹചര്യം പരിശോധിച്ചായിരിക്കും തുടർനടപടികളെന്ന് സെക്രട്ടറി മായ എം.നായർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]