
ഏനാത്ത് ∙ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആളിനെ ആശുപത്രിയിലെത്തിച്ചത് കണ്ടെയ്നർ ലോറിയിൽ. എംസി റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലം കടവൂർ ഉദയഗിരിയിൽ മഹാദേവനെയാണ് കണ്ടെയ്നർ ലോറിയിൽ ആശുപത്രിയിലെത്തിച്ചത്.ഇന്നലെ വൈകിട്ട് ആറരയോടെ എംജി ജംക്ഷനു സമീപമായിരുന്നു അപകടം.
അടൂർ ഭാഗത്തേക്ക് വന്ന കാറും തിരുവനന്തപുരത്തേക്കു വന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടമറിഞ്ഞ് ഓടിക്കൂടിയവർ ഉടൻ തന്നെ മഹാദേവനെ കാറിനുള്ളിൽ നിന്ന് പുറത്തെടുത്തു.എന്നാൽ അപകടത്തെ തുടർന്ന് ഗതാഗത കുരുക്കിൽപെട്ടു നിരനിരയായി കിടന്നിരുന്ന വാഹന യാത്രക്കാർ ആരും രക്തം വാർന്ന നിലയിലായ മഹാദേവനെ കയറ്റി ആശുപത്രിയിലെത്തിക്കാൻ തയാറായില്ല.
ഇതിനെ തുടർന്നാണ് കണ്ടെയ്നർ ലോറിയിൽ കയറ്റിയത്. ഒപ്പം കെഎസ്ആർടിസി ബസ് ഡ്രൈവറും കൊടുമൺ ഐക്കാട് എസ്എസ് ഭവനിൽ സുനീഷും ലോറിയിൽ കയറി.
കൊട്ടാരക്കരയിൽ നിന്ന് കാറിൽ വരികയായിരുന്നു സുനീഷ്. കാർ മുന്നോട്ടെടുക്കാൻ കഴിയാത്ത വിധത്തിൽ കുരുക്കിൽപെട്ടു. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കണമെന്ന് തോന്നി കാറിൽ നിന്നിറങ്ങി.
മഹാദേവനെ ലോറിയുടെ കാബിനുള്ളിൽ കയറ്റുകയും ഒപ്പം ലോറിയിൽ കയറുകയും ചെയ്തു. ഡ്രൈവറുടെയും തന്റെയും മടിയിൽ കിടത്തിയാണ് അടൂർ ആശുപത്രിയിൽ എത്തിച്ചതെന്നും സുനീഷ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]