
ചങ്ങനാശേരി ∙ വാഴൂർ റോഡിൽ കുരുക്കോട് കുരുക്ക്. ദിവസവും സെൻട്രൽ ജംക്ഷൻ മുതൽ കുരിശുംമൂട് കവല വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്കുള്ളത്.ആംബുലൻസടക്കം കുരുക്കിൽപെട്ട് കിടക്കാറുണ്ട്.
സ്കൂൾ വിടുന്ന സമയങ്ങളിൽ റോഡ് സ്തംഭിക്കുകയാണ്.വാഴൂർ റോഡിൽ സെൻട്രൽ ജംക്ഷൻ മുതൽ കുരിശുംമൂട് വരെയുള്ള 2.2 കിലോമീറ്റർ ദൂരം വാഹനത്തിൽ താണ്ടാൻ 15 മുതൽ 25 മിനിറ്റ് വരെ എടുക്കും. റോഡിന്റെ അവസ്ഥയും കുഴഞ്ഞുമറിഞ്ഞ ഗതാഗത സംവിധാനങ്ങളും യാത്രക്കാരിൽ ചിലരുടെ നിയമലംഘനങ്ങളും കാരണം ആളുകളുടെ സമയവും വാഹനങ്ങളിലെ ഇന്ധനവും റോഡിൽ പാഴാകുന്നു.
കുരുക്കിനുള്ള കാരണങ്ങൾ ഇവയെല്ലാമാണ്: ബസ് ബേ ഇല്ല
സെൻട്രൽ ജംക്ഷൻ മുതൽ കുരിശുംമൂട് വരെ ബസ് ബേ ഇല്ല.
സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും റോഡിൽ നിർത്തി ആളുകളെ കയറ്റിയിറക്കണം. ബസ് നിർത്തുമ്പോൾ പിന്നിൽ വാഹനങ്ങളുടെ നീണ്ട
നിരയാകും.
നിരങ്ങി നീങ്ങും, കണ്ടിടത്തെല്ലാം ചവിട്ടും
വാഴൂർ റോഡിൽ ഒന്നാം നമ്പർ ബസ് സ്റ്റാൻഡിൽ നിന്നെടുക്കുന്ന ബസുകൾ നിരങ്ങിനീങ്ങിയാണ് പോകുന്നത്. സ്റ്റോപ്പിൽ മാത്രമല്ല, തോന്നുന്ന സ്ഥലങ്ങളിലും ബസ് നിർത്തുന്നതോടെ ഗതാഗതം കുരുങ്ങും.
ബൈപാസ് = തലവേദന മേൽപാലം = ദുരിതം. 1.
റെയിൽവേ ബൈപാസ് ജംക്ഷനിലെ കുഴഞ്ഞുമറിഞ്ഞ സിഗ്നൽ സംവിധാനം. ഫ്രീലെഫ്റ്റ് (ഇടതു ഭാഗത്തേക്ക് തടസ്സമില്ലാതെ പോകാൻ) സംവിധാനം നടപ്പാകുന്നില്ല.
ഫ്രീലെഫ്റ്റ് തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടിയില്ല. 2.
റെയിൽവേ മേൽപാലത്തിലെ പ്രവേശന ഭാഗത്തെ കുഴികൾ കുരുക്ക് കൂട്ടുന്നു. ബൈപാസ് ജംക്ഷനിൽ നിന്നു പാലത്തിലേക്ക് കയറുന്ന ഭാഗം കുപ്പിക്കഴുത്ത് പോലെ.
പാർക്കിങ് റോഡിൽ
വലിയ സൂപ്പർമാർക്കറ്റുകളടക്കം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ റോഡരികിൽ പ്രവർത്തിക്കുന്നു.
സ്വന്തമായി പാർക്കിങ് സൗകര്യം നൽകുന്നത് ഏതാണ്ട് 15 സ്ഥാപനങ്ങൾ മാത്രം. ബാക്കിയുള്ള കടകളിൽ എത്തുന്നവർ വാഹനം റോഡരികിൽ പാർക്ക് ചെയ്യിക്കുന്നു.
വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ പുതിയതായി ആരംഭിക്കുന്ന അനധികൃത ഓട്ടോ സ്റ്റാൻഡുകളും കുരുക്കിനു കാരണമാകുന്നു.
കാരണങ്ങൾ വേറെയും
∙ റോഡിന് പലയിടത്തും മതിയായ വീതിയില്ല. ∙ നിര തെറ്റിച്ച് വാഹനങ്ങളുമായി എത്തുന്നവർ.
ഗതാഗത നിയമം ലംഘിച്ച് പായുന്നവർ. ∙ റോഡ് കയ്യേറിയുള്ള അനധികൃത വഴിയോരക്കച്ചവടങ്ങൾ.
∙ ഇടറോഡുകളിൽ നിന്നു തോന്നുന്നതു പോലെ വാഹനങ്ങൾ വന്നിറങ്ങുന്നത്. ∙ പാറേൽപള്ളി ജംക്ഷനു സമീപം നടപ്പാത തകർന്ന് കിടക്കുന്നതും കടപുഴകി വീണ മരങ്ങൾ റോഡരികിൽ നിന്നു നീക്കം ചെയ്യാത്തതും കാരണം ആളുകൾ റോഡിലേക്കിറങ്ങി നടക്കുന്നു.
പരിഹാരം വേണം
∙ പ്രധാന ജംക്ഷനുകളിലെങ്കിലും ആവശ്യമായ സ്ഥലം കണ്ടെത്തി ചെറിയ ബസ് ബേ സംവിധാനം ഒരുക്കണം.
∙ റോഡും നടപ്പാതകളും നവീകരിക്കണം. മേൽപാലം ഗതാഗതയോഗ്യമാക്കണം.
∙ മൾട്ടി ലവൽ പാർക്കിങ് സംവിധാനം ഒരുക്കാൻ വലിയ വ്യാപാര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം. പേ ആൻഡ് പാർക്ക് സ്പോട്ട് നഗരസഭ ഒരുക്കണം.
ഇതിലൂടെ നഗരസഭയ്ക്കും വരുമാനം കണ്ടെത്താം. ∙ ട്രാഫിക് പൊലീസും പൊലീസും നിരീക്ഷണം ശക്തമാക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]