പാലക്കാട് ∙ ജില്ലയിൽ നിപ്പ ഭീതി പതിയെ ഒഴിഞ്ഞുതുടങ്ങുന്നു. നിലവിൽ പാലക്കാട് മെഡിക്കൽ കോളജിൽ 13 പേരാണ് ഐസലേഷനിലുള്ളത്.
പുതിയതായി ലക്ഷണങ്ങളോടെ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. എങ്കിലും ജാഗ്രത തുടരണം. നിപ്പ ബാധിച്ച രണ്ടുപേരിൽ നിന്നായി 435 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ 93 വീടുകളിൽ സന്ദർശനം നടത്തി. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ തുടരും.
നിയന്ത്രണമുള്ള മേഖലകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം, കൂട്ടംകൂടി നിൽക്കരുത്. ഈ വാർഡുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തുകടക്കലും ഒഴിവാക്കാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തുന്നുണ്ട്.
നിപ്പയുമായി ബന്ധപ്പെട്ട് വാളയാർ അതിർത്തിയിലെ തമിഴ്നാട് പൊലീസിന്റെ പരിശോധനയും ലളിതമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]