
നെടുമ്പാശേരി ∙ ഇടുങ്ങിയ ചെങ്ങമനാട് കവലയുടെ വികസനത്തിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതി പൂർത്തിയായാൽ ഇന്നനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ചെങ്ങമനാട് കവല സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 5 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
2025–26 ബജറ്റിൽ ആലുവ നിയോജക മണ്ഡലത്തിൽ അനുവദിച്ച ഏക പദ്ധതിയാണിത്. ബജറ്റിൽ 5 കോടി രൂപയുടെ പ്രഖ്യാപനം ഉണ്ടായെങ്കിലും 20% മാത്രമാണ് അനുവദിച്ചതെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.
ഇതോടെ കാലങ്ങളായി കാത്തിരുന്ന പദ്ധതി നടപ്പാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരുന്നു. പൊതുമരാമത്ത് റോഡ്സ് വിഭാഗം പദ്ധതിക്കായി അലൈൻമെന്റ് തയാറാക്കിയിട്ടുണ്ട്.
നിലവിൽ തയാറാക്കിയിരിക്കുന്ന അലൈൻമെന്റിന് അംഗീകാരം നേടിയ ശേഷം ഫണ്ട് അനുവദിച്ച് കിട്ടുകയും ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെ അതിർത്തി നിർണയിക്കുകയും വേണം.
അതിനു ശേഷമാണ് റവന്യു വകുപ്പ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുക. ചെങ്ങമനാട് കവലയിൽ നിന്ന് അത്താണി, മാള, പറവൂർ ഭാഗങ്ങളിലേക്കുള്ള 75 മീറ്റർ ദൂരത്തിൽ 19.8 മീറ്റർ വീതിയിലും പനയക്കടവ് ഭാഗത്തേക്കുള്ള റോഡ് 15.8 മീറ്റർ വീതിയിലുമാണ് സ്ഥലം ഏറ്റെടുക്കേണ്ടി വരിക.
ചെങ്ങമനാട് കവലയിലെ 19.8 മീറ്റർ ഭാഗം 7.5 മീറ്ററിൽ രണ്ടുവരിപ്പാതയും 1.2 മീറ്റർ വീതിയിൽ മീഡിയനും 1.8 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും.മാളയിൽ നിന്നും പനയക്കടവിൽ നിന്നുമുള്ള റോഡുകൾ നേർക്കുനേർ വരുന്ന രീതിയിലാണ് പുതിയ രൂപകൽപന. പറവൂർ റോഡിലെ ശ്രീരംഗം വളവും മാള റോഡിലെ ഡയറി വളവും നേരെയാക്കും.
എല്ലാത്തിനുമായി ഏകദേശം ഒരേക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]