
കട്ടപ്പന ∙ സിപിഐ ജില്ലാ സമ്മേളനത്തിന് കട്ടപ്പനയിൽ തുടക്കമായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലിന്റെ നിര്യാണത്തെ തുടർന്ന് പ്രതിനിധി സമ്മേളനം മാത്രമായി സമ്മേളനം ചുരുക്കിയിരുന്നു.സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ശിവരാമൻ പതാക ഉയർത്തി സമ്മേളനത്തിനു തുടക്കം കുറിച്ചു.തുടർന്നു നടന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോർപറേറ്റുകൾ അധികാര കേന്ദ്രങ്ങൾ കയ്യടക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ജനറൽ കൺവീനർ വി.ആർ.ശശി, ജില്ലാ സെക്രട്ടറി കെ.സലിംകുമാർ, അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് മാത്യു, സി.യു.ജോയി, ജോസ് ഫിലിപ്പ്, എം.കെ.പ്രിയൻ എന്നിവർ പ്രസംഗിച്ചു.
ആദ്യകാല പാർട്ടി പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെയും ആദരിച്ചു.റവന്യു മന്ത്രി കെ.രാജൻ, സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ.അഷ്റഫ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. കെ.കെ.ശിവരാമൻ, വാഴൂർ സോമൻ എംഎൽഎ, ജയാ മധു, കെ.ജെ.ജോയ്സ്, ടി.ചന്ദ്രപാൽ എന്നിവർ അടങ്ങുന്ന സംഘമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.ജില്ലാ കൗൺസിലിന്റെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പോടെ സമ്മേളനം ഇന്നു സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]