കൊല്ലം ∙ ബസുടമകളുടെ ആവശ്യങ്ങൾക്കു പരിഹാരം കാണാത്ത സാഹചര്യത്തിൽ 22 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലോറൻസ് ബാബു. ഈ മാസം 8നു നടത്തിയ സൂചനാ സമരത്തിനു ശേഷം 16നു ഗതാഗത മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഉടമകളുടെ ഒരു ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
ഈ സാഹചര്യത്തിലാണു സമരവുമായി മുന്നോട്ടു പോകുന്നത്. ഏറെ നാളുകളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ദീർഘദൂര സർവീസുകളുടെ പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്കു കാലാനുസൃതമായി വർധിപ്പിക്കുക, ബസ് തൊഴിലാളികൾക്കു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ–ചലാൻ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ സംഘടന ഉന്നയിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]