
അധ്യാപക ഒഴിവ്
ഹരിപ്പാട് ∙ ഹരിപ്പാട് ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഹ്യുമാനിറ്റീസ് ആൻഡ് ലാംഗ്വേജ് അധ്യാപക താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 22ന് 11ന് സ്കൂളിൽ നടക്കും. 9846708413.
കാഷ്വൽ ലേബർ തസ്തികയിൽ ഒഴിവുകൾ
ആലപ്പുഴ∙ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കാഷ്വൽ ലേബർ തസ്തികയിലെ രണ്ടു ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു.
മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള അഞ്ചാം ക്ലാസ് പാസായിട്ടുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ തിരിച്ചറിയൽ കാർഡ്, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 29നു മുൻപു മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കണം.
ഫോൺ: 0479 2344301, 9947883774.
ജവാഹർ നവോദയ: റജിസ്ട്രേഷൻ 29 വരെ
ആലപ്പുഴ∙ ജവാഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസിലേക്കുള്ള 2026 വർഷത്തെ സിലക്ഷൻ ടെസ്റ്റിനുള്ള റജിസ്ട്രേഷൻ 29ന് അവസാനിക്കും. വിദ്യാർഥികൾക്ക് https://cbseitms.rcil.gov.in/nvs എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.
സ്പോട്ട് അഡ്മിഷൻ
മുതുകുളം∙കോജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയിൽ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം.
ഒഴിവുള്ള കോഴ്സുകൾ:
ബിസിഎ ( വെബ് ടെക്നോളജി), ബി കോം ലോജിസ്റ്റിക്സ്, ബിഎസ്സി കംപ്യൂട്ടർ സയൻസ് (ഡേറ്റ സയൻസ്), ബികോം കോഓപ്പറേഷൻ, ബിബിഎ ലോജിസ്റ്റിക്സ്.8547005018, 8075951607.
വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാം
ആലപ്പുഴ∙ വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനു (വിദ്യാധനം) വനിതാ ശിശുവികസന വകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അതത് ബ്ലോക്ക്, നഗരസഭ പരിധിയിൽ വരുന്ന ശിശുവികസന പദ്ധതി ഓഫിസർമാർക്ക് ഓൺലൈനായി ഡിസംബർ 15നു മുൻപായി നൽകണം.
വെബ്സൈറ്റ്:www.schemes.wcd.kerala.gov.in. ഫോൺ: 0477 2960147
ആഭരണ നിർമാണ സൗജന്യ പരിശീലനം
ആലപ്പുഴ∙ കലവൂരിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 14 ദിവസത്തെ ആഭരണ നിർമാണ സൗജന്യ പരിശീലന പരിപാടിയിലേക്ക് താൽപര്യമുള്ള 18നും 45നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾ 23നു രാവിലെ 10.30നു പരിശീലന കേന്ദ്രത്തിൽ അഭിമുഖത്തിനു ഹാജരാകണം.
ഫോൺ: 8330011815, 7034350967, 9746487851.
ഖാദിക്കു റിബേറ്റ്
ആലപ്പുഴ∙ കർക്കടകവാവ് പ്രമാണിച്ചു നാളെ മുതൽ 23 വരെ ഖാദി തുണിത്തരങ്ങൾക്കു 30% പ്രത്യേക ഗവ. റിബേറ്റ് ലഭിക്കുമെന്നു ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫിസ് പ്രോജക്ട് ഓഫിസർ അറിയിച്ചു.
ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും ഈ പ്രത്യേക റിബേറ്റ് ലഭ്യമാകും.
ചെങ്ങന്നൂർ ഫിലിം സൊസൈറ്റി ഉദ്ഘാടനം ഇന്ന്
ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്നു നാലിന് നിള ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സൊസൈറ്റി പ്രസിഡന്റ് ജെ.
അജയൻ അധ്യക്ഷനാകും. ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ലോഗോ പ്രകാശനം ചെയ്യും.
ഛായാഗ്രാഹകൻ സണ്ണി ജോസഫ് മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടിന് ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘പിറവി’ പ്രദർശിപ്പിക്കും.
തുടർന്നു നടക്കുന്ന ചർച്ചയിൽ പ്രഫ. ബിജി ഏബ്രഹാം മോഡറേറ്ററാകും.
ബ്രേക്ക് ദ് സൈക്കിൾ റീൽ മത്സരം
ആലപ്പുഴ∙ ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിനും അതുമൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്കും എതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് ബ്രേക്ക് ദ് സൈക്കിൾ എന്ന പേരിൽ റീൽസ് മത്സരം സംഘടിപ്പിക്കുന്നു.
റീലുകൾ 31നു മുൻപായി 8281556043 എന്ന ടെലിഗ്രാം നമ്പറിൽ അയയ്ക്കണം. ജില്ലാതലത്തിൽ മികച്ച മൂന്നു റീലുകൾക്കു സമ്മാനം നൽകും.
ഫോൺ: 0477-2253870, 8281556043
നേത്ര പരിശോധനാ ക്യാംപ് ഇന്ന്
ഹരിപ്പാട് ∙ ആലപ്പുഴ ആർസി ചാരിറ്റബിൾ ട്രസ്റ്റ്, ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി എന്നിവയുടെ നേതൃത്വത്തിലുള്ള നേത്ര പരിശോധനാ ക്യാംപ് ഇന്ന് 9ന് പായിപ്പാട് എൽപി സ്കൂളിൽ നടക്കും. ട്രസ്റ്റ് ചെയർമാൻ റജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ അധ്യക്ഷനാകും. രാമപുരം∙ ടി.കെ.മാധവൻ സ്മാരക 4755 -ാംനമ്പർ ശാഖയും ഹരിപ്പാട് ചൈതന്യ കണ്ണാശുപത്രിയും സാന്ത്വനം ഹെൽത്ത് കെയർ ലാബും ചേർന്നു നടത്തുന്ന സൗജന്യ നേത്രചികിത്സാ ക്യാംപും രക്തഗ്രൂപ്പു നിർണയവും ഇന്ന് രാവിലെ 8 മുതൽ 12.30 വരെ എസ്എൻഡിപി ഗുരുക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.
ക്യാംപ് ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് അനിൽ പീതാംപരൻ അധ്യക്ഷനാകും.
കെപിഎംഎസ് ജില്ലാ കൺവൻഷൻ ഇന്ന്
മാവേലിക്കര ∙ കെപിഎംഎസ് ജില്ലാ കൺവൻഷൻ ഇന്നു 10നു നഗരസഭ ടൗൺഹാളിൽ നടക്കും.
സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം എ.ഓമനക്കുട്ടൻ അധ്യക്ഷനാകും.
രക്തദാന ക്യാംപ് 22ന്
മാവേലിക്കര ∙ കോൺഗ്രസ് വെട്ടിയാർ മണ്ഡലം കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി രക്തദാന ക്യാംപും രക്തദാന സേന രൂപീകരണവും 22നു മാങ്കാംകുഴി കോൺഗ്രസ് ഭവനിൽ നടക്കും.
രാവിലെ 9നു സേന രൂപീകരണം കെപിസിസി നിർവാഹക സമിതിയംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്യും. 3ന് അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
മണ്ഡലം പ്രസിഡന്റ് വൈ.രമേശ് അധ്യക്ഷനാകും.
റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ∙ കുമ്പളം- തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ നാലുകുളങ്ങര ഗേറ്റ് നാളെ രാവിലെ 8 മുതൽ 24നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തഴുപ്പ് ഗേറ്റ് വഴി പോകണം.
ഇന്ന് ജങ്കാർ സർവീസില്ല
ഹരിപ്പാട് ∙ തൃക്കുന്നപ്പുഴ പാലത്തിന്റെ പുനർ നിർമാണത്തോടനുബന്ധിച്ച് സർവീസ് നടത്തുന്ന ജങ്കാറിന് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് സർവീസ് ഉണ്ടായിരിക്കില്ലെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]