
മണ്ണാർക്കാട് ∙ കഴിഞ്ഞ ദിവസം കടുവയെ കണ്ടെന്നു നാട്ടുകാർ പറഞ്ഞ സാഹചര്യത്തിൽ തത്തേങ്ങലത്തു ക്യാമറ സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്. പ്രദേശത്തെ കാടു വെട്ടി ലൈറ്റ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മുൻപു മേഖലയിൽ നിരന്തരം പുലിയിറങ്ങി വളർത്തു മൃഗങ്ങളെ പിടിച്ചിരുന്നു.കടുവയെ കണ്ടെന്നു നാട്ടുകാർ അറിയിച്ചതോടെ വനം വകുപ്പ് ആർആർടി സ്ഥലത്തു തിരച്ചിൽ നടത്തിയിരുന്നു.നൈറ്റ് വിഷൻ ക്യാമറ സ്ഥാപിച്ചാണു വന്യമൃഗത്തെ നിരീക്ഷിക്കുന്നതെന്നു മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ് പറഞ്ഞു.
കടുവയാണോ പുലിയാണോ എന്നും സ്ഥിരം ഇറങ്ങുന്നുണ്ടോ എന്നും കണ്ടെത്താനാവും. വനംവകുപ്പിന്റെ നിരീക്ഷണവും ഈ ഭാഗത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസം മുൻപു കാട്ടിൽ മേയാൻവിട്ട ആടിനെ കാണാതായിരുന്നു.
പുലിശല്യം രൂക്ഷമായിരുന്ന സമയത്ത് നാട്ടുകാർ ആടുകളെയെല്ലാം വിറ്റ് ഒഴിവാക്കിയിരുന്നു. എന്നാൽ ശല്യം കുറഞ്ഞതോടെ കൂടുതൽപേർ ആടുവളർത്താൻ തുടങ്ങി.
വീണ്ടും വന്യമൃഗ ഭീതി പരന്നതോടെ നാട്ടുകാർ ആശങ്കയിലാണ്.
ജനവാസ കേന്ദ്രത്തോടു ചേർന്നുള്ള വനഭൂമിയിലെ അടിക്കാട് വെട്ടണമെന്ന് ആവശ്യപ്പെട്ട് തത്തേങ്ങലം നിവാസികൾ വനം വകുപ്പ് അധികൃതരെ കണ്ടു. പ്രദേശത്ത് കൂടുതൽ ലൈറ്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ഇക്കാര്യം ഉടൻ ചെയ്യുമെന്നു മണ്ണാർക്കാട് റേഞ്ച് ഇൻസ്പെക്ടർ ഇമ്രാസ് ഏലിയാസ് നവാസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]