
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. ∙ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത∙ തീരദേശ ജില്ലകളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
റെയിൽവേ ഗേറ്റ് അടച്ചിടും
അരൂർ∙കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലവൽക്രോസ് നമ്പർ 22 (നാലുകുളങ്ങര ഗേറ്റ്) നാളെ രാവിലെ 8 മുതൽ 24 വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലവൽ ക്രോസ് നമ്പർ 21 ( തഴുപ്പ് ഗേറ്റ്) വഴി പോകണം.
ആയുർവേദ മെഡിക്കൽ ക്യാംപ് ഇന്ന്
തൃപ്പൂണിത്തുറ ∙ താമരംകുളങ്ങര റസിഡന്റ്സ് അസോസിയേഷൻ, തൃപ്പൂണിത്തുറ നാഗാർജുന ആയുർവേദ ട്രീറ്റ്മെന്റ് സെന്റർ എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാംപ് ഇന്ന് 9 മുതൽ ഒന്നു വരെ ക്ഷത്രിയ സമാജം ഹാളിൽ നടക്കും. 9847501586.
കെ–ടെറ്റ് പരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം 23 മുതൽ
ആലുവ∙ എസ്എൻഡിപി എച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ്, സെന്റ് ഫ്രാൻസിസ് എച്ച്എസ് എന്നിവിടങ്ങളിൽ 2019 നവംബർ, 2020 ഫെബ്രുവരി, ഡിസംബർ, 2021 മേയ്, 2022 ഫെബ്രുവരി, ഒക്ടോബർ, 2023 ഒക്ടോബർ, 2024 ഏപ്രിൽ, നവംബർ മാസങ്ങളിൽ കേരള പരീക്ഷാ ഭവന്റെ കെ–ടെറ്റ് പരീക്ഷ എഴുതി ജയിച്ചു വെരിഫിക്കേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം 23, 25, 26, 28, 29 തീയതികളിൽ ആലുവ ഡിഇഒ ഓഫിസിൽ നടക്കും. 0484–2624382.
ആണ്ട് നേർച്ചയ്ക്ക് നാളെ കൊടിയേറും
ആലങ്ങാട് ∙ തത്തപ്പിള്ളി കാട്ടുനല്ലൂർ ശൈഖ് മുനവ്വർഷാ തങ്ങളുടെ ആണ്ട് നേർച്ചയ്ക്കു നാളെ തുടക്കം. വൈകിട്ടു 7നു കൊടിയേറും. 22നു രാത്രി 7നു കടൂപ്പാടം ജുമാമസ്ജിദ് ചീഫ് ഇമാം ഉസ്മാൻ ശാമിൽ ഇർഫാനി പൂപ്പാലം പ്രഭാഷണം നടത്തും.
23നു വൈകിട്ടു 3.15 നു മൗലീദ് പാരായണം, 4 നു നടക്കുന്ന ദുആ സമ്മേളനത്തിനു മുളവൂർ തങ്ങൾ സയ്യിദ് ശറഫുദ്ദീൻ സഅദി അൽ മുഖൈബിലി നേതൃത്വം നൽകും. രാത്രി 7 മുതൽ അന്നദാനം. പതിനായിരത്തോളം പേർക്ക് അന്നദാനം ഒരുക്കിയിട്ടുണ്ടെന്നു സംഘാടക സമിതി ചെയർമാൻ ടി.എച്ച്.അബ്ദുൽ കരിം, കൺവീനർ പി.കെ.സിറാജ് എന്നിവർ പറഞ്ഞു.
അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ എൻയുഎൽഎം പദ്ധതിപ്രകാരം സ്ത്രീകൾക്കു മാത്രമായി നഗരസഭയിൽ നിർമിച്ച ‘പറവൂർ അഭയകേന്ദ്രം’ ഷെൽറ്റർ ഹോം നിബന്ധനകൾക്കു വിധേയമായി പ്രവർത്തിപ്പിക്കാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകളിലും ഏജൻസികളിലും നിന്നും അപേക്ഷ ക്ഷണിച്ചു.
25ന് 5നകം അപേക്ഷ നഗരസഭയിൽ സമർപ്പിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]