
ചൂരക്കോട് ∙ ഭീതി പരത്തി ചൂരക്കോട് പ്രദേശമാകെ തെരുവുനായ്ക്കളുടെ കൂട്ടം. അനങ്ങാതെ പഞ്ചായത്ത് അധികൃതർ.
എവിടെ നോക്കിയാലും നായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്. ചൂരക്കോട് സ്കൂൾ ജംക്ഷനിൽ നായ്ക്കളുടെ ശല്യം വിദ്യാർഥികളേയും ഭീതിയിലാഴ്ത്തിരിക്കുയാണ്.
ആക്രമണകാരികളായ നായ്ക്കൾ വളർത്തു പൂച്ചകൾ ഉൾപ്പെടെയുള്ളവയെ കടിക്കാനായി ഓടിക്കുകയാണ്. വീടുകളുടെ മതിലു ചാടി കടന്നാണ് തെരുവുനായ്ക്കൾ വളർത്തു പൂച്ചകളേയും നായ്ക്കളെയും ആക്രമിക്കാനായി എത്തുന്നത്.
ഇങ്ങനെ ഓടിക്കുന്ന നായ്ക്കൾക്ക് പേവിഷ ബാധ ഉണ്ടോയെന്നുള്ള ആശങ്കയിലാണ് നാട്ടുകാർ. പുലർച്ചെ പ്രഭാത സവാരിക്കാർ കയ്യിൽ വടി കരുതിയാണ് നടക്കാനിറങ്ങുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]