
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. ∙ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ തീരദേശ ജില്ലകളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙പിഎംശ്രീ കേന്ദ്രീയ വിദ്യാലയം നമ്പർ രണ്ടിലേക്ക് എടിഎൽ ഇൻസ്ട്രക്ടർ തസ്തിക നിയമനത്തിന് പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 22നു 9.30ന് .യോഗ്യത – ബിഇ, ബിടെക്, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്.
പ്രവൃത്തി പരിചയം 1 വർഷം. വെബ്സൈറ്റ് -https://no2kasragod.kvs.ac.in/.
04994 295788
കാസർകോട്∙ മലബാർ ദേവസ്വം ബോർഡിന്റെ മീഞ്ച കൊളച്ചപ്പ ശ്രീ ശാസ്താ ക്ഷേത്രത്തിൽ 5 പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദു വിശ്വാസികളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ 31ന് അകം അപേക്ഷ ലഭിക്കണം.
സീറ്റ് ഒഴിവ്
വെള്ളിക്കോത്ത് ∙ യൂണിയൻ ആർസെറ്റി വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്യൂ ആരംഭിക്കുന്ന 31 ദിവസത്തെ സൗജന്യ ഫൊട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി കോഴ്സുകളിലേക്കും 30 ദിവസത്തെ സൗജന്യ ആരിവർക്ക്, ബീഡ്സ് വർക്ക്, വസ്ത്രചിത്രകല കോഴ്സുകളിലേക്കും സീറ്റുകൾ ഒഴിവുണ്ട്.
പ്രായം 18 നും 45 വയസ്സിനും ഇടയിൽ. 9961027537, 8075669899
യോഗ്യത സർട്ടിഫിക്കറ്റ്
സർകോട്∙ വിമുക്തഭടൻമാരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്ക് കേന്ദ്രീയ സൈനിക ബോർഡ് മുഖേന ഡിഫൻസ് ക്വോട്ടയിൽ പ്രവേശനം നേടുന്നതിനാവശ്യമായ യോഗ്യത സർട്ടിഫിക്കറ്റ് www.sainikwelfarekerala.gov.in എന്ന website ൽ ലഭിക്കും. 04994 256860
പരാതി പരിഹാര അദാലത്ത്
കാസർകോട്∙ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ പരാതികളിൽ തീർപാക്കുന്നതിനു കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിൽ കമ്മിഷൻ അധ്യക്ഷൻ ശേഖരൻ മിനിയോടൻ, അംഗം സേതു നാരായണൻ, അംഗം ടി.കെ.വാസു എന്നിവരുടെ നേതൃത്വത്തിൽ 29, 30 തീയതികളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ച് വരെ പരാതി പരിഹാര അദാലത്തും 31ന് ഉന്നതികൾ സന്ദർശനവും നടത്തും.
സ്പോട് അഡ്മിഷൻ
ചീമേനി∙ തൃക്കരിപ്പൂർ കോളജ് ഓഫ് ഓഫ് എൻജിനീയറിങിൽ ബി ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുകളുള്ള സീറ്റുകളായ സിവിൽ എൻജിനീയീറിങ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചുകളിലേക്കു നാളെ സ്പോട് അഡ്മിഷൻ നടത്തും.
എൻഇടി എൻട്രൻസ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11 നകം കോളജിൽ എത്തണം. കാസർകോട്∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബി.
ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് നാളെ (21% സ്പോട്ട് അഡ്മിഷൻ നടത്തും. 2025 ബി ടെക് ലാറ്ററൽ എൻട്രി റാങ്ക് പട്ടികയിൽ വിദ്യാർഥികൾക്ക് അന്നേ ദിവസം രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാവുക.
9447375156, 9495310477, 9048392467.
പരാതി പരിഹാര സമ്പർക്ക പരിപാടി
കാസർകോട്∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും ചേർന്നു സംഘടിപ്പിക്കുന്ന പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി ‘നിധി ആപ്കേ നികട്’ ജില്ലാ വ്യാപന പദ്ധതി 28നു രാവിലെ 9.30 മുതൽ കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഇപിഎഫ്, ഇഎസ്ഐ അംഗങ്ങൾക്കും തൊഴിലുടമകൾക്കും,പെൻഷൻകാർക്കും, തൊഴിലാളി സംഘടന പ്രതിനിധികൾക്കും പരിപാടിയിൽ പങ്കെടുക്കാം.
അധ്യാപക ഒഴിവ്
മുളിയാർ∙ മാപ്പിള ജിയുപിഎസിൽ എൽപിഎസ്ടി (മലയാളം) അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 22നു രാവിലെ 11ന് നടക്കും. പിലിക്കോട്∙ സികെഎൻഎസ്ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 10.30ന് സ്കൂളിൽ.9744362143. പള്ളിക്കര∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 10.30ന്. –9447651655.
പെരിയ∙ കാസർകോട് ഗവ പോളിടെക്നിക് കോളജിൽ കെമിസ്ട്രി അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നാളെ 10നു കോളജ് ഓഫിസിൽ. 9947508478.
നായന്മാർമൂല ∙ തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്(സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 30ന് 11നു സ്കൂളിൽ.
9447731294. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]