ചിറ്റിലഞ്ചേരി ∙ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ റജിസ്റ്റർ ചെയ്യാനുള്ള തീയതി 25 വരെ നീട്ടി. ഇതോടെ ഈ സീസണിൽ കൂടുതൽ കർഷകർക്ക് പദ്ധതിയിൽ ചേരാൻ അവസരം ലഭിക്കും.
പദ്ധതിയിൽ ചേരാനുള്ള സമയം കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ 44,122 കർഷകർക്കു മാത്രമേ പദ്ധതിയിൽ ചേരാൻ സാധിച്ചിരുന്നുള്ളൂ.
കഴിഞ്ഞവർഷം ഈ സീസണിൽ 93,285 കർഷകരായിരുന്നു പദ്ധതിയിൽ ചേർന്നിരുന്നത്. പാലക്കാട് മാത്രം 80,000 പേർ ചേർന്നിടത്ത് ഇത്തവണ 30,282 പേർക്കു മാത്രമാണ് ചേരാനായത്.
ഇത് കർഷകർക്കിടയിൽ കടുത്ത പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതോടെയാണ് കുറച്ചു ദിവസങ്ങൾ കൂടി അനുവദിച്ചത്.
തീയതി നീട്ടണമെന്ന് വിവിധ സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
10 ദിവസം മാത്രമാണ് പദ്ധതിയിൽ ചേരാൻ സമയം ലഭിച്ചത്. ഇതിനിടയിൽ കേന്ദ്ര റജിസ്ട്രിയായ അഗ്രിസ്റ്റാക്കിൽ റജിസ്റ്റർ ചെയ്യണമെന്ന നിബന്ധന കൂടി വന്നതോടെയാണ് കർഷകരിൽ പലരും പുറത്തായത്. അഗ്രിസ്റ്റാക്കിൽ റജിസ്റ്റർ ചെയ്യലും ഇൻഷുറൻസിൽ ചേരലും ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാൻ കർഷകർക്കു സാധിക്കാത്ത അവസ്ഥയായിരുന്നു.
ഇൻഷുറൻസിൽ ചേരാനായി സൈറ്റ് ഓപ്പൺ ചെയ്തപ്പോഴാണ് അഗ്രിസ്റ്റാക്കിൽ റജിസ്റ്റർ ചെയ്യണമെന്ന് കർഷകർ അറിയുന്നത്. ഇതോടെ അതിനുള്ള ശ്രമമായെങ്കിലും പലർക്കും സാധിച്ചില്ല.
സൈറ്റ് ഓപ്പൺ ആകാത്തതായിരുന്നു കാരണം.
സൈറ്റ് ഓപ്പണായി റജിസ്ട്രേഷൻ നടത്തിയവർക്കാകട്ടെ അത് പരിശോധന കഴിഞ്ഞ് അംഗീകാരം കിട്ടുന്നതിന് ദിവസങ്ങൾ എടുത്തു. അപ്പോഴേക്കും ഇൻഷുറൻസിൽ ചേരുന്നതിനുള്ള തീയതി കഴിഞ്ഞിരുന്നു.
തീയതി നീട്ടിയതോടെ അഗ്രിസ്റ്റാക്കിൽ റജിസ്റ്റർ ചെയ്തവർക്ക് ഇൻഷുറൻസിൽ അംഗത്വമെടുക്കാൻ സാധിക്കുമെന്നത് അനുഗ്രഹമായി. അക്ഷയകേന്ദ്രങ്ങൾ, സിഎസ്സി കേന്ദ്രങ്ങൾ വഴി പദ്ധതിയിൽ ചേരാം.
നെല്ല്, വാഴ, കമുക്, കശുമാവ്, കുരുമുളക്, പച്ചക്കറികൾ തുടങ്ങിയ വിളകൾ ഇൻഷുർ ചെയ്യാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]