
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽവച്ച് ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിളന്തറയിലെ വീട്ടുവളപ്പിൽ നടന്നു. സ്കൂളിലെ സുരക്ഷ സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു ഇന്നും വാർത്തകളിൽ നിറഞ്ഞുനിന്നത്.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷനൽ കുറ്റപത്രം സമർപ്പിച്ചു, സംസ്ഥാനത്ത് ശക്തമായ മഴ, മസൂദ് അസ്ഹർ പാക്ക് അധീന കശ്മീരിൽ?, കേരളത്തിൽ റേഷൻ ഇടപാടിനു പിഴ എന്നിവയാണ് ഇന്നത്തെ ചില പ്രധാന വാർത്തകൾ.
അടുക്കിവച്ച വിറകുകളുടെ വിടവിലൂടെ സുജിനെന്ന പതിനൊന്നുകാരൻ ചേട്ടനെ ഒരു പ്രാവശ്യം കൂടി നോക്കി. ഒടുവിൽ ചിതയ്ക്ക് തീപകർന്നു.
എൻസിസി യൂണിഫോമിൽ സ്കൂളിൽ വരണമെന്നും കളിക്കളങ്ങളിൽ ബൂട്ടിട്ട് ഇറങ്ങണമെന്നുമുള്ള ആഗ്രഹങ്ങൾ ബാക്കിയാക്കി മിഥുൻ മടങ്ങിയപ്പോൾ നാടൊന്നാകെ കണ്ണീരിലായി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽവച്ച് ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിളന്തറയിലെ ഏഴ് സെന്റ് വീട്ടുവളപ്പിൽ നടന്നത്.
നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയതാണിത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (1) കോടതി കേസ് 23ന് വീണ്ടും പരിഗണിക്കും.
അഡീഷനൽ കുറ്റപത്രം കോടതി അന്ന് പരിശോധനയ്ക്കെടുക്കും. വടക്ക് പടിഞ്ഞാറൻ രാജസ്ഥാനു മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത വ്യാഴാഴ്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഭീകര സംഘടനയുടെ പ്രബലകേന്ദ്രമായ ബഹാവല്‍പുരില്‍ നിന്ന് 1,000 കിലോമീറ്ററിലേറെ അകലെയുള്ള പാക്ക് അധീന കശ്മീരിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിൽ മസൂദിനെ കണ്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിനു പിഴയും മാറ്റാൻ നടപടികൾ സ്വീകരിച്ച ഐടി വകുപ്പിനു നേട്ടവും. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ്ങിനാണു നേട്ടമായത്.
എന്നാൽ, പതിനാലായിരത്തോളം റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളിൽ സ്കാനർ മാറ്റാതിരുന്നതിനാൽ പ്രതിമാസം ലക്ഷണക്കിനു രൂപ പിഴ നൽകേണ്ട ഗതികേടിലാണു ഭക്ഷ്യപൊതുവിതരണ വകുപ്പ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]