
മാവൂർ ∙ ജൈവ വൈവിധ്യങ്ങളും ഔഷധ വൃക്ഷങ്ങളും കൊണ്ടു സമ്പന്നമായ മാവൂരിലെ ഗ്രാമവനം നാശത്തിലേക്ക്. 2003ൽ പുലരി, ദയ കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് വനംവകുപ്പിന്റെ സഹായത്തോടെ ചെറുപുഴയുടെ തീരത്തെ മൂന്നര ഏക്കറിൽ 2000 മരങ്ങളാണ് വച്ചു പിടിപ്പിച്ചിരുന്നത്. ഇന്ന് അതിന്റെ പകുതി മരങ്ങൾ മാത്രമേ ഗ്രാമ വനത്തിൽ അവശേഷിക്കുന്നുള്ളൂ. ഓരോ പ്രളയ കാലത്തും കരയിടിച്ചിലിനൊപ്പം വലിയ മരങ്ങളും പുഴയിലേക്ക് പതിക്കുന്നുണ്ട്.
ഇതിനു പുറമേ പുഴയിലെ ജലനിരപ്പ് ഉയർന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമാകുന്നതോടെ മരങ്ങൾ പൊട്ടിയും കടപുഴകിയും വീണും നശിക്കുന്നു.
പ്രദേശം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധശല്യം രൂക്ഷമാണ്. മരം മുറിച്ചു പുഴയിലൂടെ കടത്തുന്നതായും ആക്ഷേപമുണ്ട്. വനംവകുപ്പ്, പഞ്ചായത്ത്, റിവർ മാനേജ്മെന്റ്, ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സഹകരണത്തോടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഏതാനും മാസങ്ങൾക്കു മുൻപ് സ്ഥലം സർവേ ചെയ്തെങ്കിലും ഗ്രാമ വനത്തിലേക്കു റോഡ് നിർമിക്കുന്ന കാര്യത്തിലും തീരുമാനമായില്ല.
നശിക്കുന്ന മരങ്ങൾക്കു പകരം പുതിയവ വച്ചുപിടിപ്പിക്കാനും കഴിഞ്ഞിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]