
പുതുപ്പള്ളി ∙ നാടിന്റെ നാഡിമിടിപ്പ് അറിഞ്ഞ പിതാവ് ഉമ്മൻ ചാണ്ടിയെപ്പോലെ, അനുസ്മരണച്ചടങ്ങിന് എത്തിയവരുടെ മനസ്സറിഞ്ഞും ചേർത്തുപിടിച്ചും ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ മുന്നോട്ടുവയ്ക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ശൃംഖലയ്ക്ക് ഇന്നലെ തുടക്കം കുറിക്കാനായതും ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി പരിപാടിക്ക് എത്തിയതും ചാണ്ടി ഉമ്മന്റെ രാഷ്ട്രീയജീവിതത്തിലെ തിളക്കമുള്ള ഏടായി മാറി.
വിവിധ സമുദായ, കക്ഷി രാഷ്ട്രീയ നേതാക്കൾ പുതുപ്പള്ളിയിൽ എത്തിയത് യുഡിഎഫിനും കരുത്തു പകരുന്ന കാഴ്ചയായി. ജാതിമതഭേദമന്യേ എല്ലാവരെയും ചേർത്തുനിർത്താൻ ചാണ്ടി ഉമ്മന് സാധിക്കുന്നുവെന്നു പലരും പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു.
നിമിഷപ്രിയ, മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടം തകർന്നു മരിച്ച ഡി.
ബിന്ദു എന്നിവരെ ചാണ്ടി ഉമ്മൻ പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ പരാമർശിച്ചത് ഈ വിഷയങ്ങൾ വീണ്ടും ജനശ്രദ്ധയിലെത്തിച്ചു. ഉമ്മൻചാണ്ടി പുതുപ്പള്ളിക്കും കേരളത്തിനും മുന്നിൽ തുറന്നുവച്ച കാരുണ്യത്തിന്റെ രാഷ്ട്രീയം തന്നെയാണ് തന്റേതുമെന്ന് കന്യാകുമാരിയിലടക്കം വീടുകൾ നൽകിയതിലൂടെ അടിവരയിട്ടുപറയാനും ചാണ്ടി ഉമ്മനു കഴിഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]