
തൃശൂർ ∙ കലക്ടറേറ്റിനു സമീപത്തെ സിവിൽ ലെയ്ൻ ചിൽഡ്രൻസ് പാർക്കിൽ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. അഡിഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ നിർദേശപ്രകാരം പൊതു മരാമത്തു വകുപ്പിന്റെ അയ്യന്തോൾ സെക്ഷന്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്.മരച്ചില്ലകളും കാടുപടലങ്ങളും അടക്കമുള്ള 5 ലോഡ് മാലിന്യം ഇവിടെ നിന്ന് മാറ്റി.
ശുചീകരണ പ്രവൃത്തികൾ അടുത്ത ദിവസങ്ങളിലും തുടരും. അയ്യന്തോൾ, ഒളരി, ചേറ്റുപുഴ, അരണാട്ടുകര, ലാലൂർ, പുതൂർക്കര, പുറനാട്ടുകര തുടങ്ങി സമീപ പ്രദേശങ്ങളിലെ ഒട്ടേറെ പേർ പ്രഭാത നടത്തത്തിനും വ്യായാമത്തിനും കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉപയോഗിക്കുന്ന പാർക്കിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കഴിഞ്ഞ 15ന് മനോരമ വാർത്ത നൽകിയിരുന്നു.
തുടർന്നാണ് നടപടികൾ വേഗത്തിലായത്.
സന്ദർശകർക്കു ഭീഷണിയായവ പാർക്കിൽ നിന്ന് നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജയിംസ് മുട്ടിക്കലും പാർക്കിലെ വോക്കേഴ്സ് ക്ലബ്ബും കലക്ടർക്കും സ്ഥലം ഉടമയായ റവന്യൂ വകുപ്പിനും നിവേദനം നൽകിയിരുന്നു.നടപടിക്ക് കലക്ടർ നിർദേശിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയായിരുന്നു. പാർക്കിനുള്ളിൽ പലതവണ വിഷമുള്ള പാമ്പുകളെ കണ്ടിരുന്നു.
മതിലിനു സമീപത്തും നടപ്പാതകളിലും ചാരു ബെഞ്ചുകളിലും കുട്ടികളുടെ കളി ഉപകരണങ്ങൾക്ക് അരികിലും മരച്ചില്ലകളും മരത്തടികളും കുന്നുകൂട്ടി ഇട്ട നിലയിലായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]