
കാക്കനാട്∙ അമിത നിരക്ക്, ഫെയർ മീറ്റർ ഉപയോഗിക്കാതിരിക്കൽ, പെർമിറ്റും ഫിറ്റ്നസും ഇല്ലാതെ സർവീസ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി 864 ഓട്ടോകൾക്കെതിരെ കേസെടുത്തു.
ഇത്രയും ഓട്ടോറിക്ഷകൾക്കായി 19,86,980 രൂപ പിഴ ചുമത്തി. കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി മൂന്നാഴ്ചക്കിടെ 2,309 ഓട്ടോറിക്ഷകളാണ് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധിച്ചത്.
വഴിയിൽ തടഞ്ഞും യുണിഫോമില്ലാതെ ഓട്ടോയിൽ യാത്ര ചെയ്തും സ്റ്റാന്റുകളിലെത്തിയുമായിരുന്നു പരിശോധന. നികുതി അടക്കാത്ത 145 ഓട്ടോകൾ പിടികൂടി.
ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തിയ 125 ഓട്ടോകളും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാത്ത 186 ഓട്ടോകളും പെർമിറ്റില്ലാത്ത 83 ഓട്ടോകളും കസ്റ്റഡിയിലെടുത്തു.
മറ്റു പോരായ്മകൾ കണ്ടെത്തിയ ഇരുന്നൂറ്റൻപതോളം ഓട്ടോകൾക്കെതിരെയും നടപടിയെടുത്തു. അമിത നിരക്ക് വാങ്ങലും ഫിറ്റ്നസ് കാലാവധി കഴിഞ്ഞ ഓട്ടോറിക്ഷകളുടെ സർവീസും വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രാത്രിയും പകലും ദിവസങ്ങൾ നീണ്ട
പരിശോധനക്കിറങ്ങിയത്.
ഫിറ്റ്നസും ഇൻഷുറൻസുമില്ലാത്ത ഓട്ടോറിക്ഷകളിൽ കൂടുതലും രാത്രി മാത്രമാണ് സർവീസ് നടത്തുന്നത്. ഗതാഗത പരിശോധന കുറവാണെന്നതു രാത്രി സർവീസിന് അനുകൂലമാണ്.
ഇത്തരം ഓട്ടോകൾ അപകടത്തിൽപെട്ടാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ പോലും കിട്ടില്ല. കാലാവധി കഴിഞ്ഞതിനാൽ നിരത്തിൽ നിന്നു പിൻവലിച്ച പഴയ ഓട്ടോറിക്ഷകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയാണ് ഒളിച്ചും പാത്തും സർവീസ് നടത്തുന്നതത്രെ.
കാലാവധി കഴിഞ്ഞ ഓട്ടോകൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് സ്റ്റാന്റിലെ മറ്റു ഡ്രൈവർമാർക്ക് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]