
കളമശേരി∙ കുസാറ്റ് സഹൃദയ ഹോസ്റ്റലിനു സമീപത്തെ നടപ്പാതയുടെ ഇരുവശവും വളർന്നു നിൽക്കുന്ന കാടും കൂടിക്കിടക്കുന്ന മാലിന്യവും നീക്കാൻ വാർഡ് കൗൺസിലർ പ്രമോദ് തൃക്കാക്കര അനുമതി ചോദിച്ചപ്പോൾ സർവകലാശാലയുടെ ഭൂമി കൈക്കലാക്കാനുള്ള നീക്കമാണെന്നും വിട്ടുനിൽക്കണമെന്നും കുസാറ്റിന്റെ മറുപടി. കൗൺസിലറുടെ കത്തിന്റെ മറുപടിയെന്നോണം നഗരസഭാ സെക്രട്ടറിക്കു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.വലിച്ചെറിയുന്ന മാലിന്യവും കാടും പടർപ്പും നീക്കാൻ കുസാറ്റും തയാറാവുന്നില്ല.
ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചു തർക്കം നിലനിൽക്കുന്നുണ്ട്.ഭൂമി കുസാറ്റിന്റേതാണെന്നും പൊതുജനങ്ങൾക്കായി ഇതിലൂടെ വഴികളില്ലെന്നും സർവകലാശാല വ്യക്തമാക്കുന്നു.
ഇവിടെ തെരുവുനായ്ക്കളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം വർധിച്ചിരിക്കയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു. രാവിലെ നടക്കാനിറങ്ങുന്നവരും ക്ഷേത്രദർശനത്തിനു പോകുന്നവരും വിദ്യാർഥികളും സഞ്ചരിക്കുന്ന പാതയാണ്.
ഉടമസ്ഥൻ ആരെന്നു വ്യക്തതയില്ലാത്ത ഭൂമിയിലെ കാടും മാലിന്യവും നിലവിലെ നിയമമനുസരിച്ചു നഗരസഭയുടെ ഫണ്ടിൽ നിന്നു പണം ചെലവിട്ടു നീക്കി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കൗൺസിലർ മുനിസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന ആളിൽ നിന്നു നിയമപ്രകാരം നഗരസഭയ്ക്കു ചെലവായ തുക ഈടാക്കണമെന്നും കാടും മാലിന്യവും നീക്കാത്തതു മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കു നഗരസഭ മറുപടി പറയേണ്ടിവരുമെന്നും മുനിസിപ്പൽ സെക്രട്ടറിക്കു നൽകിയ കത്തിൽ കൗൺസിലർ പ്രമോദ് തൃക്കാക്കര ചൂണ്ടിക്കാട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]