
ആലപ്പുഴ ∙ മരുന്നുകടയിലേക്കെന്ന വ്യാജേന ഹൈദരാബാദിലെ മരുന്നുനിർമാണ കമ്പനിക്ക് ഓർഡർ നൽകി ഓൺലൈനായി ലഹരിമരുന്ന് എത്തിച്ച കേസിൽ രണ്ടു പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലിൽ അമീർഷാൻ (26), മുള്ളുവിള നഗർ ദീപം വീട്ടിൽ ശിവൻ (32) എന്നിവരെ ജില്ലാ അഡിഷനൽ സെഷൻസ് കോടതി-2 ജഡ്ജി എസ്.ഭാരതിയാണു തടവിനു വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
ലഹരിവിമോചന ചികിത്സയിൽ കഴിയവേയാണു പ്രതികൾ വേദനസംഹാരിയായും വിഷാദ രോഗത്തിനും മറ്റും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലഹരിമരുന്ന് ഓർഡർ ചെയ്തത്. 10 മില്ലിലീറ്റർ വീതമുള്ള 100 കുപ്പികളിലായി ദ്രാവക രൂപത്തിലുള്ള ഒരു ലീറ്റർ മരുന്നാണു പ്രതികൾ ഓൺലൈനായി വരുത്തിയത്.
ദ്രാവക രൂപത്തിൽ ഇത്രയും വലിയ അളവിൽ ലഹരി കടത്ത് അപൂർവമാണ്. നഗരത്തിലെ മരുന്നുകടയിൽ പ്രദർശിപ്പിച്ചിരുന്ന ലൈസൻസ് വിവരങ്ങൾ ഉപയോഗിച്ചാണു പ്രതികൾ ലഹരിമരുന്ന് ഓർഡർ ചെയ്തത്. മരുന്നുകടക്കാർ കുറിയർ മടക്കിയതോടെ കുറിയർ കമ്പനി എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]