
കോഴിക്കോട് ∙ കുറ്റ്യാടി-കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട്ട് കുട്ടിയാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്. മുട്ടിച്ചിറയിൽ അബ്രഹാം (തങ്കച്ചൻ), ഭാര്യ ബ്രജീത്ത (ആനി) എന്നിവർക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ തങ്കച്ചന്റെ വീട്ടുമുറ്റത്ത് എത്തിയ ആന ആനിയെ ഓടിച്ചു. ഇതു കണ്ട് ബഹളമുണ്ടാക്കി ഓടിവന്ന തങ്കച്ചനെ ആന ചവിട്ടി.
റോഡിൽ വീണ തങ്കച്ചൻ റോഡിലൂടെ ഉരുണ്ട് രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ തങ്കച്ചന്റെ കൈയ്ക്ക് പൊട്ടലേറ്റു.
ഇരുവരും കുറ്റ്യാടി ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയാനയെ പിടികൂടി ചൂരണിയിൽ നിന്നും ആന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറ്റ്യാടി ഫോറസ്റ്റ് ഓഫിസിനു മുന്നിൽ സിപിഎം ചാത്തൻകോട്ടുനട ലോക്കൽ കമ്മിറ്റി ഉപരോധിച്ചിരുന്നു.
തുടർന്ന് സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്യാംപ് ഏർപ്പെടുത്തി. പിന്നാലെ ആന കരിങ്ങാട് പ്രദേശത്തേക്ക് മാറിയെന്നാണ് നിഗമനം.
ആനയെ എത്രയും വേഗം പിടികൂടി കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]