
സ്വന്തം ലേഖിക
കോഴിക്കോട്: നാളെ ‘അവധിയ്ക്ക് അവധി’ വെെറല്‍ പോസ്റ്റുമായി കോഴിക്കോട് കളക്ടര്‍.
മഴയെത്തുടര്‍ന്ന് ഇന്ന് സ്കൂളുകള്‍ക്ക് അവധിയില്ലെന്നാണ് കളക്ടര്‍ എ.ഗീത രസകരമായി ഫേസ് ബുക്കില്‍ കുറിച്ചത്.
കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് വെെറല്‍ പോസ്റ്റുമായി കളക്ടര്‍ രംഗത്തെത്തിയത്.
പോസ്റ്റിന് താഴെ നാളെ സ്കൂളുകള്‍ക്ക് അവധിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കിയ പോസ്റ്റുമുണ്ട്. പോസ്റ്റിന് താഴെ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
” നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളില്‍ പോയി തിരികെ വരണം. എല്ലാ സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, പി.ടി.എ അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്കൂളില്‍ യാത്ര സാദ്ധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണം.
രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത് എന്നത് കൊണ്ടുതന്നെ സ്കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാൻ. പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതയോടെയുള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും, അപ്പൊ എല്ലാവരും ഗോ ടു യുവര്‍ ക്ളാസസ്”- എന്നാണ് കുറിപ്പിലുള്ളത്.
The post നാളെ ‘അവധിക്ക് അവധി’….! എല്ലാവരും ഗോ ടു യുവര്‍ ക്ലാസസ്”; അവധി അറിയിപ്പ് രസകരമാക്കി കോഴിക്കോട് ജില്ലാ കളക്ടര്‍; വെെറൽ പോസ്റ്റിന് രസകരമായ കമന്റുകളുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]