
സ്വന്തം ലേഖിക
കണ്ണൂര്‍: ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി വാഗ്ദ്ധാനം ചെയ്ത് കോടികളുടെ തട്ടിപ്പ്.
കണ്ണൂരിലാണ് സംഭവം. രണ്ട് ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടമായത്.
തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണെന്ന് സംശയിക്കുന്നതായി സൈബര്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇതേ രീതിയില്‍ തട്ടിപ്പിനിരയായ യുവതി കടബാദ്ധ്യതയെത്തുടര്‍ന്ന് കടലില്‍ ചാടി ജീവനൊടുക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ വാട്സാപ്പില്‍ പാര്‍ട് ടൈം ജോലി ആവശ്യമുണ്ടോയെന്ന ചോദ്യമാണ് ആദ്യം ലഭിച്ചത്. താല്പര്യമുണ്ടെന്ന് പറഞ്ഞതോടെ യുട്യൂബ് ചാനല്‍ ലൈക് ചെയ്യാൻ പറഞ്ഞു. ലൈക് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള മെസേജ് വാട്സാപില്‍ അയച്ചാല്‍ അൻപത് രൂപ കിട്ടുമെന്നായിരുന്നു വാഗ്ദ്ധാനം.
പിന്നാലെ ഇയാളുടെ അക്കൗണ്ടിലേയ്ക്ക് പണം കയറി. പിന്നീട് പതിനായിരം രൂപ നല്കിയാല് പതിനയ്യായിരം രൂപ വരെ തിരികെ കിട്ടുമെന്നായി വാഗ്ദ്ധാനം. ഇതും പാലിക്കപ്പെട്ടതോടെ ഈ സംഘത്തില്‍ വിശ്വാസമായി.
പിന്നാലെ വന്‍ ലാഭമുണ്ടാക്കുന്ന അംഗങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന് പറഞ്ഞാണ് ടെലിഗ്രാം ഗ്രൂപ്പിലേക്ക് ആഡ് ചെയ്തത്. ക്രിപ്റ്റോ കറന്‍സി ഇടപാടാണെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.
The post ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്….! കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് 35 ലക്ഷം; കോടികളുടെ തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് സംശയം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]