
കളമശേരി ∙ എറണാകുളം ഗവ.മെഡിക്കൽ കോളജിൽ നിന്നു രോഗിയുമായി പോയ ആംബുലൻസ് കവചിത പിക്കപ് വാനിൽ ഇടിച്ചു മറിഞ്ഞു. ആംബുലൻസിലുണ്ടായിരുന്ന രോഗിയും ബന്ധുവും ഡ്രൈവറും കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12.30ന് എച്ച്എംടി റോഡിൽ തോഷിബ ജംക്ഷനിലാണ് അപകടം.
മെഡിക്കൽ കോളജിൽ നിന്നു രോഗിയുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകുമ്പോഴായിരുന്നു അപകടം. പള്ളിലാംകര പൈപ്ലൈൻ റോഡിൽ നിന്നു വന്ന പിക്കപ് കവചിത വാൻ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതാണ് അപകടത്തിനു കാരണമായത്.
ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ ആംബുലൻസിൽ നിന്നു രോഗിയെയും മറ്റുള്ളവരെയും സമീപത്തെ ചുമട് തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയത്.അപകടം എച്ച്എംടി –മെഡിക്കൽ കോളജ് റോഡിലും സീപോർട്ട് എയർപോർട്ട് റോഡിലും ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടാക്കി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു അപകടസ്ഥലത്തു നിന്ന് ആംബുലൻസ് വാൻ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]