
അരൂർ∙കനത്ത മഴ ദേശീയപാതയിലും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗത സ്തംഭനങ്ങളും യാത്രക്കാർക്കും പരിസരവാസികൾക്കും തുടർക്കഥയാകുന്നു.അരൂർ ക്ഷേത്രം ജംക്ഷനിൽ അരൂക്കുറ്റി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് വലിയ വെള്ളക്കെട്ടിൽ.ഇരുചക്ര വാഹനങ്ങൾ, കാർ, ഓട്ടോറിക്ഷ എല്ലാം മുട്ടറ്റം പെയ്ത്തു വെള്ളത്തിൽ കയറിയിറങ്ങി കടന്നുപോകേണ്ട ഗതികേടിലാണ്.
ഇതിനിടയിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്രെയിൻ, മണ്ണുമാന്തി ,ട്രെയ്ലർ ലോറികൾ, മറ്റ് യന്ത്ര സംവിധാനങ്ങൾ പാതയിലൂടെ കടന്നുപോകുന്നതും അടിക്കടി ഗതാഗതം തടസ്സമുണ്ടാക്കുന്നു. ഇടമുറിയാതെ പെയ്യുന്ന മഴ ഉയരപ്പാത നിർമാണ മേഖലയെ രൂക്ഷമായ വെള്ളക്കെട്ടിലാക്കി.
ഇതുമൂലം കാന നിർമാണം പോലും തടസ്സപ്പെട്ടു.
പെയ്ത്തുവെള്ളം ടാങ്കർ ലോറികളിൽ വലിച്ചെടുത്ത് മറ്റിടങ്ങളിൽ കൊണ്ടുപോയി കളയാനുള്ള ശ്രമങ്ങൾ വിഫലമാണ്. പാതയോരത്തെ മണ്ണും ചെളിയും മഴവെള്ളം നിറഞ്ഞ് കലങ്ങി പാതയോരങ്ങളിൽ ഒഴുകി നിറയുകയാണ്.
ഇത് കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്.ദിവസങ്ങളായി പാതയോരങ്ങളിൽ കെട്ടിനിൽക്കുന്ന പെയ്ത്തു വെള്ളം സാംക്രമിക രോഗ ഭീഷണി ഉയർത്തുന്നു.മലിനമായ വെള്ളത്തിലിറങ്ങി വാഹനങ്ങളിൽ കയറിപ്പറ്റേണ്ട ഗതികേടിലാണ് സ്ത്രീകളടക്കമുള്ള യാത്രക്കാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]