
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.
അറിയിപ്പ് ഐടിഐ പ്രവേശനം
നെടുമങ്ങാട്∙ ചുള്ളിമാനൂർ ബിവിഡിഎം (പ്രൈവറ്റ്) ഐടിഐയിൽ എൻസിവിടി കോഴ്സുകളായ ഡി / സിവിൽ, ഇലക്ട്രിഷ്യൻ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഫിറ്റർ എന്നീ ട്രേഡുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 8848735143, 9496185677.
അളവുതൂക്ക ഉപകരണങ്ങൾ മുദ്രവയ്ക്കണം
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര നഗരസഭയിലെയും കൊല്ലയിൽ, പാറശാല, കാരോട്, കുളത്തൂർ, പൂവാർ, പെരുങ്കടവിള, വെള്ളറട, കുന്നത്തുകാൽ, ചെങ്കൽ എന്നീ പഞ്ചായത്തുകളിലെയും അളവ് തൂക്ക ഉപകരണങ്ങൾ അടിയന്തരമായി മുദ്ര ചെയ്യണമെന്ന് ഇൻസ്പെക്ടർ വി.സുരേഷ് കുമാർ അറിയിച്ചു. ഫോൺ: 7593810107
മൊബൈൽ നമ്പർ വെരിഫിക്കേഷൻ
നെയ്യാറ്റിൻകര ∙ കാഞ്ഞിരംകുളം വില്ലേജിൽ നടത്തിയ ഡിജിറ്റൽ സർവേ പ്രകാരം മൊബൈൽ നമ്പർ വെരിഫിക്കേഷൻ ഇതുവരെ ചെയ്യാത്തവർ നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർവേ സൂപ്രണ്ട് ഓഫിസുമായി ബന്ധപ്പെടണമെന്ന് കാഞ്ഞിരംകുളം ക്യാംപ് ഓഫിസർ അറിയിച്ചു. ഇതു പൂർത്തിയാക്കിയാൽ മാത്രമേ വസ്തു കൈമാറ്റം, ബാധ്യത സർട്ടിഫിക്കറ്റ്, ഭൂനികുതി അടവ്, ന്യായവില നിർണയം തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു.
തപാൽ ഇടപാടുകൾ ഉണ്ടാകില്ല
ആറ്റിങ്ങൽ∙ സോഫ്റ്റ്വെയർ നവീകരണം നടക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫിസിലും അതിന് കീഴിലുള്ള 43 സബ് പോസ്റ്റ് ഓഫിസുകളിലും, 102 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിലും 20 മുതൽ രണ്ട് ദിവസത്തേക്ക് ഒരു ഇടപാടുകളും ഉണ്ടാകില്ലെന്ന് നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ആർ.രാഹുൽ അറിയിച്ചു
പ്ലസ് വൺ: സീറ്റ് ഒഴിവ്
കമുകിൻകോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ബയോളജി സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ സീറ്റ് ഒഴിവുണ്ട്. ബന്ധപ്പെടുക: 9495154889, 9048246600.
കൊമേഴ്സ് സീറ്റൊഴിവ്
നെയ്യാറ്റിൻകര ∙ ലൂർദുപുരം സെന്റ് ഹെലൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് സീറ്റൊഴിവുണ്ട്. ഫോൺ: 9656956818
സ്റ്റാഫ് നഴ്സ് നിയമനം
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in എന്ന വെബ്സൈറ്റിൽ.
ഡിപ്ലോമ:അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0471 2570471, 9846033001. https://app.srccc.in/register ലിങ്കിൽ അപേക്ഷിക്കാം.
വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്.
ക്ലേവർക്കർ നിയമനം
തിരുവനന്തപുരം ∙ ഫൈൻ ആർട്സ് കോളജിൽ ക്ലേവർക്കർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം. അഭിമുഖം 22ന് 10.30 ന്.
0471-2322028. തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം∙ ഐഎച്ച്ആർഡി, മോഡൽ ഫിനിഷിങ് സ്കൂളിൽ 6 മാസം / ഒരു വർഷം ദൈർഘ്യമുള്ള ഡിസിഎ, ലൈബ്രറി സയൻസ്, ഡേറ്റാ എൻട്രി, പിജിഡിസിഎ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 27ന് അകം അപേക്ഷിക്കാം.
വിവരങ്ങൾക്ക് 8547005050, 8921628553, www.ihrdadmissions.org …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]