
കുളത്തുവയൽ ∙ സെന്റ് ജോർജ് തീർഥാടന കേന്ദ്രം പള്ളിയുടെ ഗ്രോട്ടോകൾ തകർത്ത സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കുരിശടികളുടെ ഗ്ലാസ് സാമൂഹിക വിരുദ്ധർ എറിഞ്ഞു തകർക്കുകയായിരുന്നു.ഗ്രോട്ടോയുടെ ഉൾഭാഗത്ത് കല്ലുകളുണ്ട്.
നീന്തൽക്കുളത്തിന്റെ താഴ്ഭാഗത്ത് കുരിശടിയുടെ സമീപ പ്രദേശങ്ങളിൽ ആൾതാമസം ഇല്ലാത്തതിനാൽ, ചില്ല് നശിപ്പിച്ച വിവരം വൈകിയാണ് പള്ളി അധികൃതർ അറിഞ്ഞത്. ലഹരി മാഫിയ സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സംശയമുണ്ട്.
7 വർഷം മുൻപ് ഒരു കുരിശടി നശിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി ഇൻസ്പെക്ടർ അജിത്ത് കുമാർ, എസ്ഐ കെ.ജിതിൻവാസ്, എസ്ഐ രജിത്ത് നാഥ്, സീനിയർ സിപിഒ കെ.കെ.സമീർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇടവക ട്രസ്റ്റിമാരായ ജോജോ നെല്ലുവേലിൽ, നോബി കുമ്പുക്കൽ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
∙ കുരിശിന്റെ വഴിയുടെ ഭാഗമായുള്ള ഗ്രോട്ടോ തകർത്ത സംഭവത്തെ കൂരാച്ചുണ്ട് ഫൊറോന എകെസിസി കമ്മിറ്റി യോഗം അപലപിച്ചു.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഫൊറോന ഡയറക്ടർ ഫാ.വിൻസന്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.ഫൊറോന ഡയറക്ടർ ഫാ.വിൻസന്റ് കണ്ടത്തിൽ, എകെസിസി രൂപത സെക്രട്ടറി ജോൺസൺ കക്കയം, രൂപത വനിത കോഓർഡിനേറ്റർ നിമ്മി പൊതിയട്ടേൽ, ദാസ് കാനാട്ട്, സണ്ണി എമ്പ്രയിൽ, ജയിംസ് കൂരാപ്പള്ളി, വി.ടി.തോമസ് വെളിയംകുളത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.
ഇടവക കൗൺസിൽ യോഗം പ്രതിഷേധിച്ചു
സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിന്റെ ഗ്രോട്ടോ നശിപ്പിച്ച സംഭവത്തിൽ ഇടവക കൗൺസിൽ യോഗം പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. റെക്ടർ ഫാ.ഡോ.തോമസ് കളരിക്കൽ അധ്യക്ഷത വഹിച്ചു. പാരിഷ് സെക്രട്ടറി ഷാജു കണക്കഞ്ചേരി, ട്രസ്റ്റിമാരായ ജോജോ നെല്ലിവേലിൽ, നോബി കുമ്പുക്കൽ, സിജോ സ്രാമ്പിക്കൽ, സജി മലയാറ്റിൽ, മുൻ കമ്മിറ്റി അംഗങ്ങളായ ജോർജ് പാറത്താഴത്ത്, ഡി.ജോസഫ്, സിബി വേങ്ങപ്പള്ളി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]