
ശ്രീകണ്ഠപുരം ∙ തുറക്കാത്ത ടേക് എ ബ്രേക്കിന് ബോർഡ് എന്തിനെന്ന ചോദ്യത്തിനു മറുപടിയില്ലാതെ അധികൃതർ. കോട്ടൂർ പാലത്തോടു ചേർന്നാണു ദിശാബോർഡ്.
തളിപ്പറമ്പിൽനിന്നു ഇരിട്ടിയിലേക്കു പോകുന്ന യാത്രക്കാർ പലപ്പോഴും ബോർഡ് കണ്ട് ഇവിടെ നിർത്തുക പതിവാണ്. വാഹനങ്ങൾ നിർത്തി ടേക്ക് എ ബ്രേക്ക് അന്വേഷിച്ചിറങ്ങിയാൽ കാണുന്നതു സ്ഥിരമായി അടച്ചിട്ട
കെട്ടിടം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണു ടൂറിസം വകുപ്പ് ലക്ഷങ്ങൾ ചെലവിട്ടു ശ്രീകണ്ഠപുരം പുഴക്കരയിൽ ടേക് എ ബ്രേക്ക് കെട്ടിടം നിർമിച്ചത്. ഉദ്ഘാടനശേഷം കുറച്ചുനാൾ പ്രവർത്തിച്ച ടേക് എ ബ്രേക്ക് പിന്നീട് അടച്ചിട്ടു.
ഇതു നഗരസഭയ്ക്കു വിട്ടുനൽകണമെന്ന ആവശ്യവുമായി ഒട്ടേറെത്തവണ കലക്ടറെ സമീപിച്ചെങ്കിലും നടന്നില്ല. ഇപ്പോഴും നഗരത്തിൽ നിലവാരമുള്ള ശുചിമുറിയില്ലാത്തതിനാൽ യാത്രക്കാർ വലയുമ്പോഴാണ് ഈ അനാസ്ഥ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]