
കരുംകുളം ∙ കണ്ണ് കാണാത്ത, ചെവി കേൾക്കാത്ത, കരുണയും ദയയും എന്തെന്ന് അറിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. 10 വർഷത്തെ ഭരണത്തിന്റെ ബാക്കിപത്രമായി ഇടതു നേതാക്കൾക്ക് സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായ ‘ആയിരം പ്രതിഷേധ സദസ്സുകളു’ടെ സംസ്ഥാനതല ഉദ്ഘാടനം കരുംകുളം പഞ്ചായത്തിലെ പുതിയതുറയിൽ നിർവഹിക്കുകയായിരുന്നു രമേശ്.ലോകം മുഴുവൻ വിറങ്ങലിച്ചുനിന്ന കോവിഡ് കാലയളവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചവരിലൊന്ന് ആശാ വർക്കർമാരാണ്.അർഹിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കാൻ അവർ മുടി മുറിച്ചു, തല മുണ്ഡനം ചെയ്തു, ശയന പ്രദക്ഷിണം നടത്തി.സമരമുറകളൊന്നും ഇനി ശേഷിക്കുന്നില്ല.
എല്ലാം ചെയ്തിട്ടും അവരുടെ ആവശ്യങ്ങൾ കേൾക്കാനുള്ള സന്നദ്ധത പോലും മുഖ്യമന്ത്രി കാണിക്കുന്നില്ല.
ഇതെല്ലാം ജനം കാണുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ മനസ്സ് ആശമാർക്കൊപ്പമാണ്.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദ്യ തീരുമാനം ആശമാരുടെ ഓണറേറിയം വർധിപ്പിക്കുക എന്നതായിരിക്കും – ചെന്നിത്തല പറഞ്ഞു.ആശാ സമര സഹായക സംഘാടക സമിതി കോവളം നിയോജക മണ്ഡലം ചെയർമാൻ കരുംകുളം ജയകുമാർ അധ്യക്ഷനായി.
എം.വിൻസന്റ് എംഎൽഎ, ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ വി.കെ.സദാനന്ദൻ, എം.എ.ബിന്ദു, എസ്.മിനി, കെ.പി.റോസമ്മ, കെപിസിസി ജനറൽ സെക്രട്ടറി ജി.സുബോധൻ, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമൺ, നേതാക്കളായ വിൻസന്റ് ഡി.പോൾ, ഉച്ചക്കട സുരേഷ്, വെങ്ങാനൂർ ശ്രീകുമാർ, സി.എസ്.ലെനിൻ, പുഷ്പം സൈമൺ, ഫ്രാങ്ക്ളിൻ കുമാർ, പരണിയം ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]