
തലശ്ശേരി∙ നഗരത്തിലെ ശുദ്ധജല പൈപ്പുകൾ പലതും അഴുക്കുചാലിൽ. പൈപ്പ് പൊട്ടൽ പതിവായ നഗരത്തിൽ ജനങ്ങളെ കുടിപ്പിക്കുന്നത് മലിനജലം.
ലോഗൻസ് റോഡിൽ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുനർ നിർമ്മിക്കുന്ന അഴുക്കുചാലിനകത്ത് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം അഴുക്കുചാലിലേക്ക് ഒഴുകുകയാണ്.
പൊട്ടിയ ഭാഗത്തുകൂടെ മലിനജലം പൈപ്പിനകത്ത് കടന്നു നാട്ടുകാർ അഴുക്കു വെള്ളം കുടിക്കേണ്ട അവസ്ഥയാണ്.
പൈപ്പ് പൊട്ടി ദിവസങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ല. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കുടിവെള്ള വിതരണ പൈപ്പുകൾ അഴുക്കുചാലിനകത്താണ്.
ഇതു പൊട്ടിയാൽ യഥാസമയം നന്നാക്കാറുമില്ല.
കടകളിലും വീടുകളിലും ഉപയോഗിക്കുന്ന കുടിവെള്ളത്തിലാണ് മാലിന്യം കലരുന്നത്. ഇതേക്കുറിച്ച് പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
നഗരവാസികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]