
വെള്ളരിക്കുണ്ട്∙ മലയോരഹൈവേ കടന്നുപോകുന്ന മരുതോം ചുള്ളി- കാര്യോട്ടുചാൽ- മറ്റപ്പള്ളി വളവ് എന്നിവിടങ്ങളിൽ റോഡിന്റെ ഇരുഭാഗത്തുമുള്ള കാനകൾ കാടുമൂടിയും കല്ലും മണ്ണും നിറഞ്ഞ നിലയിൽ. കാനകൾ അടഞ്ഞ് മഴവെള്ളം റോഡിൽ കൂടി ഒഴുകാൻ തുടങ്ങിയതോടെ വാഹനാപകടങ്ങളും പതിവായി.
ഇന്നലെ മാലോത്തെ സ്വകാര്യ സ്കൂളിന്റെ ബസ് ഓടയിൽവീണ് അപകടത്തിൽപെട്ട് ഒരുവിദ്യാർഥിക്ക് സാരമായി പരിക്കേറ്റിരുന്നു.മറ്റൊരു വാഹനത്തിലാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്.
ചെളിവെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകുന്നതിനാൽ റോഡിൽ പായൽപിടിച്ച് കാൽനടയാത്രയും പറ്റാത്തസ്ഥിതിയാണ്. കൂടാതെ രാത്രികാല യാത്രാസുരക്ഷയ്ക്ക് നിർമിച്ച ഹൈമാസ്റ്റ് വിളക്കുകൾ തകരാറിലായിട്ടും മാസങ്ങളായി. വാഹനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കണമെങ്കിൽ മരുതോം കയറ്റവും – മറ്റപ്പള്ളി വളവും ശാസ്ത്രീയരീതിയിൽ ഡിപിആർ ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യത്തിനും പരിഹാരമായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]